| Monday, 26th October 2020, 10:15 pm

സിന്ധ്യയുടെ സ്വന്തം തട്ടകത്തിലേക്ക് സച്ചിന്‍ പൈലറ്റ് എത്തുന്നു; മധ്യപ്രദേശില്‍ രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് തേടി സച്ചിന്‍ പൈലറ്റെത്തുന്നു. സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറില്‍ നാളെയാണ് സച്ചിനെത്തുക.

അടുത്തിടെ കോണ്‍ഗ്രസില്‍ വിമതശബ്ദമുയര്‍ത്തിയ രണ്ട് യുവനേതാക്കളാണ് സിന്ധ്യയും സച്ചിനും. സിന്ധ്യ മധ്യപ്രദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനോട് അതൃപ്തി പ്രകടിപ്പിച്ചെങ്കിലും സച്ചിന്‍ പാര്‍ട്ടി വിട്ടില്ല.

ഇരുവരും രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികളായിരുന്നു.

മധ്യപ്രദേശില്‍ അഭിമാനപോരാട്ടത്തിനിറങ്ങുന്ന കോണ്‍ഗ്രസ് സച്ചിനെ രംഗത്തിറക്കുന്നത് രണ്ടും കല്‍പ്പിച്ചാണ്. സിന്ധ്യയുടെ മണ്ഡലത്തില്‍ തന്നെ സച്ചിനെ കൊണ്ടുവരുന്നത് വഴി പ്രചരണം കൊഴുപ്പിക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ ലിസ്റ്റില്‍ സച്ചിന്റെ പേരുണ്ട്.

നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

സിന്ധ്യയും 22 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jyotiraditya Scindia Gwalior Sachin Pilot Congress Madhyapradesh Bypoll 2020

We use cookies to give you the best possible experience. Learn more