ഭോപാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. പി.സി.സി അധ്യക്ഷ സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ജോതിരാദിത്യ സിന്ധ്യ ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. സിന്ധ്യ ബി.ജെ.പി വൃത്തങ്ങളുമായി ചര്‍ച്ച തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം പി.സി.സി അധ്യക്ഷ പദവി ഒഴിയാമെന്ന് കമല്‍നാഥ് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കമല്‍നാഥ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നതോടെ കമല്‍നാഥ് തുടരുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയത് കൊണ്ട് തന്നോട് ആറുമാസത്തേക്ക് തുടരാന്‍ ആവശ്യപ്പെട്ടതായിരുന്നുവെന്നും സിന്ധ്യക്ക് അതൃപ്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കമല്‍നാഥ് ദല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
സിന്ധ്യയെ മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും നേരത്തെ കമല്‍നാഥ് അംഗീകരിച്ചിരുന്നില്ല. ജ്യോതിരാദിത്യ സിന്ധ്യയേക്കാള്‍ പ്രായം കുറഞ്ഞ പല നേതാക്കളും മധ്യപ്രദേശ് മന്ത്രിസഭയില്‍ അംഗങ്ങളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സിറ്റിങ് സീറ്റായ ഗുണയില്‍ സിന്ധ്യ പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് മാത്രമാണ് ജയിച്ചിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ