| Tuesday, 10th March 2020, 12:46 pm

ജ്യോതിരാദിത്യ സിന്ധ്യയെ പുറത്താക്കിയതായി കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ 14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും പുറത്താക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോവാന്‍ തീരുമാനമെടുത്ത സിന്ധ്യയെ പിന്തുണച്ച് 14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കും. കേന്ദ്രമന്ത്രി സ്ഥാനം നല്‍കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുടെ ഈ ആലോചന.

ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കാനും ശിവ്രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനുമാണ് ബി.ജെ.പി തീരുമാനമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച കഴിഞ്ഞു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച. ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചക്കെത്തിയതും മടങ്ങിയതും അമിത്ഷായോടൊപ്പമാണ്.

സിന്ധ്യ ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ശിവരാ
ജ് സിങ് ചൗഹാന്‍ സിന്ധ്യയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. സിന്ധ്യ ബി.ജെ.പിയിലേക്ക് വരുന്നതില്‍ സന്തോമാണെന്ന് മറ്റൊരു നേതാവ് നരോത്തം മിശ്രയും അഭിപ്രായപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more