ന്യൂദല്‍ഹി: രാജ്യസഭയില്‍ വാക്‌പ്പോരില്‍ ഏര്‍പ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗും ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും. കോണ്‍ഗ്രസുമായിട്ടുള്ള 19 വര്‍ഷത്തെ ബന്ധത്തിന് ശേഷം ബി.ജെ.പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പി നേതാവായതിന് ശേഷം ആദ്യമായി പങ്കെടുക്കുന്ന പാര്‍ലമെന്റ് സെഷനാണ് ഇത്.
കാര്‍ഷിക സമരത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്ന് സിന്ധ്യ രാജ്യസഭയില്‍ ആരോപിച്ചു.
” 2019 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് പരിഷ്‌കാരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. 2010-11 ല്‍ നമ്മുടെ കൃഷി മന്ത്രി ശരദ് പവാര്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിരുന്നു. കാര്‍ഷിക മേഖലയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നും അതിനായി ഭേദഗതികള്‍ ആവശ്യമാണെന്നും പറഞ്ഞു,” സഭയില്‍ സിന്ധ്യ ആരോപിച്ചു. വാക്ക് മാറ്റിപ്പറയുന്ന ശീലം കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബി.ജെ.പിയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതില്‍ നിങ്ങള്‍ ഇന്ന് നല്ല മിടുക്കുകാട്ടി എന്നായിരുന്നു ദിഗ് വിജയ സിംഗ് പ്രതികരിച്ചത്.
”സിന്ധ്യ ജി ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.
ഇന്ന് നിങ്ങള്‍ ബി.ജെ.പിയുടെ കാഴ്ചപ്പാട് മികച്ച രീതിയില്‍ അവതരിപ്പിച്ചു. വാഹ് മഹാരാജ്-ജി വാ! ദിഗ് വിജയ സിംഗ് സിന്ധ്യയോട് പറഞ്ഞു”
‘ഇതെല്ലാം നിങ്ങളുടെ അനുഗ്രഹമാണ്, നന്ദി.’ എന്നായിരുന്നു സിന്ധ്യ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്.ഇതിന് മറുപടിയായി ‘എന്റെ അനുഗ്രഹങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ടായിരുന്നു. നിങ്ങള്‍ ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും ആ അനുഗ്രഹം എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും’ എന്നായിരുന്നു ദിഗ് വിജയ സിംഗ് പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക