2001ല്‍ റിലീസായ പൈലറ്റ്‌സ് എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ജ്യോതിര്‍മയി. മൂന്നാമത്തെ ചിത്രമായ ഭാവത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും ജ്യോതിര്‍മയി സ്വന്തമാക്കി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജ്യോതിര്‍മയി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.
11 വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജ്യോതിര്‍മയി പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ബോഗെയ്ന്‍വില്ല. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ബോഗെയ്ന്‍വില്ലയില്‍ ജ്യോതിര്‍മയിക്ക് പുറമെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്. സുഷിന് ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
സുഷിനെ കുറിച്ച് സംസാരിക്കുകയാണ് ജ്യോതിര്‍മയി. സിനിമ കണ്ട് അദ്ദേഹം വിളിച്ചെന്നും അടിപൊളി ആയിട്ടുണ്ടെന്ന് പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു. വളരെ സിമ്പിള്‍ ആയിട്ടുള്ള മനുഷ്യനാണ് സുഷിനെന്നും അങ്ങനെയുള്ള ആളുടെ കയ്യില്‍ നിന്നും അത്രയും വലിയ ഇമ്പാക്ട് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറയുന്നു. സത്യത്തില്‍ സുഷിനൊരു മാജിക്കല്‍ മാന്‍ ആണെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സിനിമ കണ്ടിട്ട് സുഷിന്‍ പറഞ്ഞത് അടിപൊളി ആയിട്ടുണ്ട്, നന്നായിട്ടുണ്ട് ചേച്ചി എന്നാണ്. വളരെ സിംപിള്‍ ആയിട്ട് നില്‍ക്കുന്ന ആ മനുഷ്യന്റെ കയ്യില്‍ നിന്ന് അത്രയും വലിയൊരു ഇമ്പാക്ട് നമ്മള്‍ പ്രതീക്ഷിക്കില്ല. അദ്ദേഹം സത്യത്തില്‍ ഒരു മാജിക് മാന്‍ ആണ്,’ ജ്യോതിര്‍മയി പറയുന്നു.