| Saturday, 9th November 2024, 9:03 am

എന്റെ മുപ്പതുകളില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ അങ്ങനെ ഒരു കാര്യം ചെയ്യുന്നത്: ജ്യോതിര്‍മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് 2009ല്‍ റിലീസായ ചിത്രമാണ് സാഗര്‍ ഏലിയാസ് ജാക്കി. ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ ജ്യോതിര്‍മയി പ്രത്യക്ഷപ്പെട്ടിരുന്നു. ഗാനം നിരവധി ചര്‍ച്ചകള്‍ക്ക് അന്ന് വഴിവെച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ പാട്ടില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ് എഫ്.എം കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിര്‍മയി.

ചിത്രത്തിലെ ഗാനം ചെയ്യുമ്പോള്‍ താന്‍ തന്റെ മുപ്പതുകളില്‍ ആയിരുന്നെന്നെന്ന് ജ്യോതിര്‍മയി പറയുന്നു. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അങ്ങനെ ഒരു ഐറ്റം സോങ്ങ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അമല്‍ നീരദിനോട് താന്‍ ചെയ്യാമെന്ന് പറഞ്ഞെന്ന് താരം കൂട്ടിച്ചേര്‍ത്തു.

അങ്ങനെ ചെയ്ത പാട്ടാണ് അതെന്നും ആ പാട്ട് ചെയ്യുന്ന സമയത്ത് തനിക്ക് വളരെ എക്‌സൈറ്റ്‌മെന്റ് ആയിരുന്നെന്നും ജ്യോതിര്‍മയി പറഞ്ഞു. അമല്‍ നീരദിനെ മൊത്തമായി വിശ്വസിച്ചാണ് താന്‍ ആ ഗാനം ചെയ്തതെന്നും മലയാളത്തില്‍ അധികം കാണാത്ത രീതിയിലുള്ള പാട്ടായിരുന്നു അതെന്നും താരം പറയുന്നു. പാട്ടിലെ തന്റെ സ്‌റ്റൈലിങ്ങും മലയാളത്തില്‍ കൂടുതല്‍ കാണാത്ത രീതിയില്‍ ഉള്ളതാണെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്റെ മുപ്പതുകളിലായിരുന്നു. ആ പാട്ട് ചെയ്യാന്‍ അമല്‍ പ്ലാന്‍ ചെയ്യുന്ന സമയത്ത് നമുക്കൊരു ഐറ്റം സോങ് ചെയ്യാമെന്ന് ഞാന്‍ അമലിനോട് ചോദിച്ചു. എന്തായാലും സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ ഒരു ഐറ്റം സോങ് ചെയ്യുന്നുണ്ട്, എന്തുകൊണ്ട് ഞാന്‍ അത് ചെയ്തുകൂടാ എന്ന് ഞാന്‍ അമലിനോട് ചോദിച്ചു. ‘ശരി ഞാന്‍ ഒന്ന് ആലോചിക്കട്ടെ’ എന്നായിരുന്നു അമല്‍ അപ്പോള്‍ എന്നോട് പറഞ്ഞത്.

അങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ച പാട്ടാണ് അത്. അത് ചെയ്യുന്ന സമയത്ത് എനിക്ക് വളരെ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. കാരണം മലയാളത്തില്‍ അങ്ങനെ അത് അധികം ചെയ്തിട്ടില്ല. ഞാന്‍ അമല്‍ നീരദിനെ മൊത്തമായി വിശ്വസിച്ചു. ആ പാട്ടിലെ എന്റെ സ്‌റ്റൈലിങ് ആണെങ്കിലും എല്ലാം നമ്മള്‍ മലയാള സിനിമയില്‍ സ്ഥിരമായി കാണുന്നതില്‍ നിന്നും വ്യത്യസ്തമായിരുന്നു,’ ജ്യോതിര്‍മയി പറയുന്നു.

Content Highlight: Jyothirmayi Talks About Item Song She Done In Sagar Alias Jacky Movie

We use cookies to give you the best possible experience. Learn more