ഞങ്ങളോടുള്ള സൗഹൃദത്തിന്റെ പുറത്താണ് ഫഹദ് ആ കഥാപാത്രം ചെയ്തത്: ജ്യോതിര്‍മയി
Entertainment news
ഞങ്ങളോടുള്ള സൗഹൃദത്തിന്റെ പുറത്താണ് ഫഹദ് ആ കഥാപാത്രം ചെയ്തത്: ജ്യോതിര്‍മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th December 2024, 4:19 pm

റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥാനമാക്കി അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒക്ടോബര്‍ 17ന് റിലീസായ ചിത്രമാണ് ബോഗെയ്ന്‍വില്ല. പതിനാല് വര്‍ഷത്തോളം നീണ്ട ഇടവേളക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രമായതുകൊണ്ടും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അണിനിരക്കുന്നതുകൊണ്ടും അനൗണ്‍സ്മെന്റ് മുതലേ ഹൈപ്പിന്റെ കൊടുമുടിയിലായിരുന്നു ബോഗെയ്ന്‍വില്ല. ഇവരെ കൂടാതെ വീണ, ശ്രിന്ദ, ഷറഫുദ്ദീന്‍ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ടായിരുന്നു.

ചിത്രത്തില്‍ ഡേവിഡ് കോശിയായി എത്തിയത് ഫഹദ് ഫാസിലായിരുന്നു. ബോഗെയ്ന്‍വില്ല എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രം തങ്ങളോടുള്ള സൗഹൃദത്തിന് പുറത്ത് ചെയ്തതാണെന്ന് പറയുകയാണ് ജ്യോതിര്‍മയി. ക്ലബ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിര്‍മയി.

ഒരു മുന്‍വിധിയും ഇല്ലാതെയാണ് അദ്ദേഹം ബോഗെയ്ന്‍വില്ലയില്‍ അഭിനയിച്ചതെന്നും കഥാപാത്രത്തില്‍ നില്‍ക്കുന്ന ആളാണ് ഫഹദെന്നും ജ്യോതിര്‍മയി പറഞ്ഞു. സീന്‍ കഴിഞ്ഞാലും ഫഹദ് ക്യാരക്ടര്‍ വിടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇടക്ക് ഫഹദിനോട് സംസാരിക്കാന്‍ ചെല്ലുമ്പോള്‍ കഥാപാത്രം പോകുമെന്ന് പറഞ്ഞ് സംസാരിക്കാറില്ലെന്നും ജ്യോതിര്‍മയി പറയുന്നു. ഓരോ കഥാപാത്രത്തെയും വളരെ സീരിയസായി സമീപിക്കുന്ന ആളാണ് അദ്ദേഹമെന്നും ജ്യോതിര്‍മയി വ്യക്തമാക്കി.

‘എ ഫ്രണ്ട് ഇന്‍ നീഡ് ഈസ് എ ഫ്രണ്ട് ഇന്‍ഡീഡ് എന്ന് പറയുന്നത് പോലെയാണ് ഫഹദ് ഫാസില്‍. ഒരു മുന്‍വിധിയും ഇല്ലാതെയാണ് ഫഹദ് ബോഗെയ്ന്‍വില്ല എന്ന സിനിമയില്‍ അഭിനയിച്ചത്. ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളുടെ സൗഹൃദത്തിന്റെ പുറത്താണ് അദ്ദേഹം ആ വേഷം ചെയ്തത്.

ഒരു കഥാപാത്രത്തിന് അകത്ത് ഭയങ്കരമായി നില്‍ക്കുന്ന ഒരാളാണ് ഫഹദ് ഫാസില്‍. സീന്‍ കഴിഞ്ഞാലും ആ ക്യാരക്ടറിനെ അദ്ദേഹം വിട്ടുകളയില്ല. അതിലിങ്ങനെ പിടിച്ചുകൊണ്ടേ ഇരിക്കും. ഇടക്ക് അദ്ദേഹത്തിനെ അടുത്ത് സംസാരിക്കാന്‍ ചെല്ലുമ്പോള്‍ അയ്യോ ക്യാരറ്റര്‍ പോകുമെന്ന് പറഞ്ഞ് ഫഹദ് സംസാരിക്കില്ലെന്ന് ഇടക്ക് നസ്രിയ തമാശക്ക് പറയും. അങ്ങനെ ഓരോ കഥാപാത്രത്തെയും ഭയങ്കരമായി സീരിയസായി കാണുന്ന ഒരാളാണ് ഫഹദ്.

Content Highlight: Jyothirmayi Talks About Fahad  Fasil’s Character In Bougainvillea Movie