അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ സൂര്യയുമായി ഒന്നിക്കുമോ? മറുപടി നല്‍കി ജ്യോതിക
Entertainment
അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ സൂര്യയുമായി ഒന്നിക്കുമോ? മറുപടി നല്‍കി ജ്യോതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd May 2024, 1:03 pm

പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുന്ന എന്ന വാര്‍ത്ത ഈയിടെ പുറത്തു വന്നിരുന്നു. അഞ്ജലി മേനോന്റെ ആദ്യ തമിഴ് സിനിമയില്‍ സൂര്യയും ജ്യോതികയും ഒന്നിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു.

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക. അത് വെറുമൊരു റൂമര്‍ മാത്രമാണ് എന്നാണ് താരം പറയുന്നത്. പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ഈ കാര്യം വ്യക്തമാക്കിയത്. എന്നാല്‍ താനും സൂര്യയും നല്ല ഒരു സ്‌ക്രിപ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇല്ല. ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നില്ല. അത് വെറും ഒരു റൂമര്‍ മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ശരിയായ തിരക്കഥ വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി ആരെങ്കിലും വളരെ സ്‌പെഷ്യലായ ഏതെങ്കിലും സിനിമയുമായി വരുമെന്ന് ഞങ്ങള്‍ ശരിക്കും പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിനു വേണ്ടി മാത്രമായി ഞങ്ങള്‍ ഒരു സിനിമയില്‍ ഒന്നിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ശരിയായ തിരക്കഥ ആവശ്യമാണ്,’ ജ്യോതിക പറഞ്ഞു.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ആ സിനിമയുടെ കുറച്ച് വിഷ്വലുകള്‍ മാത്രമാണ് താന്‍ കണ്ടിട്ടുള്ളുവെന്ന് പറയുന്ന ജ്യോതിക സിനിമാലോകം ഇതുവരെ കാണാത്ത ബ്രഹ്‌മാണ്ഡമായ ഒന്നാണ് കാണാന്‍ പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

‘കങ്കുവ എന്ന സിനിമക്ക് വേണ്ടി സൂര്യ ഒന്നര വര്‍ഷത്തോളം മാറ്റിവെച്ചിട്ടുണ്ട്. ആ സിനിമക്ക് വേണ്ടി വളര്‍ത്തിയ മുടിയുമായാണ് സൂര്യ ഞങ്ങളുടെ കൂടെ യാത്ര ചെയ്തത്. ഈ സിനിമയുടെ വര്‍ക്ക് കഴിഞ്ഞപ്പോള്‍ ആ മുടിയൊക്കെ കളഞ്ഞതില്‍ ചെറിയ സന്തോഷമുണ്ട്. കങ്കുവയുടെ കുറച്ചു വിഷ്വലുകള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സിനിമാലോകം ഇന്നുവരെ കാണാത്ത ബ്രഹ്‌മാണ്ഡമായ പലതും ഇതിലുണ്ട്,’ ജ്യോതിക പറഞ്ഞു.


Content Highlight: Jyothika Talks About Movie That Teaming Up With Suriya