| Tuesday, 19th December 2023, 9:10 am

'ആരാണ് യഥാര്‍ത്ഥ ഹീറോ'എന്നായിരുന്നു മമ്മൂട്ടി സാറിന്റെ ചോദ്യം: ജ്യോതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതല്‍ സിനിമയിലെ കഥാപാത്രം തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് താന്‍ മമ്മൂട്ടിയോട് ചോദിച്ചിരുന്നെന്ന് ജ്യോതിക. ഹീറോ എന്ന് പറഞ്ഞാല്‍ ആക്ഷന്‍ റൊമാന്‍സ് മാത്രം ചെയ്യുന്ന ഒരാള് മാത്രമല്ലെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ് റിയല്‍ ഹീറോസ് എന്നും ആയിരുന്നു മമ്മൂട്ടിയുടെ മറുപടി എന്ന് ജ്യോതിക പറഞ്ഞു. ഫിലിം കമ്പാനിയന്റെ ആക്ടേഴ്സ് അഡ2023 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക.

‘ഞാന്‍ സൗത്തിലെ എല്ലാ സൂപ്പര്‍സ്റ്റാറിന്റെ കൂടെയും അഭിനയിച്ചിട്ടുണ്ട്. പക്ഷേ മമ്മൂട്ടി സാര്‍ റിയല്‍ ഹീറോയാണ്. ഞാന്‍ ആദ്യ ദിവസം കണ്ടപ്പോള്‍ തന്നെ ചോദിച്ചതാണ് എന്തുകൊണ്ടാണ് ഈ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന്. ‘ആരാണ് ഹീറോ, ഹീറോ എന്ന് പറഞ്ഞാല്‍ ആക്ഷന്‍ റൊമാന്‍സ് ചെയ്യുന്ന ഒരാളല്ല. ഹീറോ എന്ന് പറഞ്ഞാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തു അത് അഭിനയിക്കുന്ന ഒരാളാണ്. അവരാണ് റിയല്‍ ഹീറോസ്’ ഇന്നായിരുന്നു മമ്മൂട്ടി സാറിന്റെ മറുപടി.

എനിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാകു, കാരണം എവിടെയാണ് അദ്ദേഹം നില്‍ക്കുന്നത് എന്ന് നോക്കണം. ശരിയായ രീതിയില്‍ നടന്നിട്ടില്ലെങ്കില്‍ പലതും നഷ്ടമാക്കാന്‍ ഉണ്ട്, അദ്ദേഹം അതിനെല്ലാം മുകളിലാണ്,’ ജ്യോതിക പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി മമ്മൂട്ടി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്ന് ഇതേസമയം സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടുള്ള മമ്മൂക്കയുടെ ക്യാരക്ടര്‍ സെലക്ഷന്‍ വേറെ ലെവല്‍ ആണ്. ഈഗോയോ മറ്റോ ഒന്നുമില്ലാതെയാണ് അയാള്‍ അഭിനയിക്കുന്നത്. അത് അവിശ്വസനീയമായ കാര്യമാണ്. നന്‍പകല്‍ നേരത്ത് മയക്കം ആണെങ്കിലും ഈ വര്‍ഷത്തെ കാതല്‍ ആണെങ്കിലും അടിപൊളിയായിട്ടാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. കഥാപാത്രത്തില്‍ കൊണ്ടുവരുന്ന ക്യൂരിയോസിറ്റി കാണുമ്പോള്‍ നമുക്ക് അണ്‍ബിലീവബിലാണ്,’ സിദ്ധാര്‍ഥ് പറഞ്ഞു.

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. ഡിസംബര്‍ 23ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.

content highlights: Jyothika talks about Mammootty

We use cookies to give you the best possible experience. Learn more