ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കേരളത്തിൽ ഏറെ ആരാധകരുള്ള നടനാണ് സൂര്യ.
ജ്യോതിക മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2006ലാണ് ഇരുവരുടെയും വിവാഹം . താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികളും താത്പര്യം കാണിക്കാറുണ്ട്.
സൂര്യയേയും കുടുംബത്തെയും കുറിച്ച് പറയുകയാണ് ജ്യോതിക. ഇരുപതോളം വർഷമായി താൻ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ ആണെന്നും അതിന് കാരണം സൂര്യയും കുടുംബവുമാണെന്ന് പറയുകയാണ് ജ്യോതിക. താനും സൂര്യയും ഒരുപാട് സിംപിളാണെന്നും അതെല്ലാം തനിക്ക് ലഭിച്ചത് സൂര്യയുടെ കുടുംബത്തിൽ നിന്നാണെന്നും ജ്യോതിക പറഞ്ഞു. പുതിയ ചിത്രം ‘കാതൽ ദി കോറി’ന്റെ ഭാഗമായി മനോരമയോട് സംസാരിക്കുകയായിരുന്നു താരം.
‘ഇരുപത് വർഷമായി ഞാൻ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ തന്നെയാണ് ആണ്. അതെല്ലാം അവിടെ നിന്നുണ്ടായ മാറ്റങ്ങളാണ്. സൂര്യയും ഞാനും ഭയങ്കര സിംപിളാണ്. സൂര്യയുടെ ഫാമിലി ആണെങ്കിലും അങ്ങനെയാണ്.
അവരും വളരെ സിംപിളായി ജീവിക്കുന്നവരാണ്. അവിടെ നിന്നാണ് ഇതെല്ലാം ഇങ്ങനെയായത്. പതിനാറ് വർഷമായി ഞാൻ അവരോടൊപ്പം ആ വീട്ടിലുണ്ട്. എല്ലാം ആ വീട്ടിൽ നിന്നാണ് തുടങ്ങുന്നത്. സൂര്യയുടെ ക്യാരക്റ്റർ അങ്ങനെ ആയതു കൊണ്ടാണത്,’ജ്യോതിക പറയുന്നു.
കാലങ്ങൾക്ക് ശേഷം ജ്യോതിക വീണ്ടും മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. മമ്മൂട്ടി നായകനായ ചിത്രം ചർച്ച ചെയ്യുന്നത് മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രമേയമാണ്.
താരങ്ങളുടെ പ്രകടനം കൊണ്ടും പറയുന്ന വിഷയം കൊണ്ടും സിനിമ വലിയ രീതിയിൽ ചർച്ചയാവുമ്പോൾ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രവും വലിയ കയ്യടി നേടുന്നുണ്ട്.
ചിത്രം മികച്ച അഭിപ്രായവുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
Content Highlight: Jyothika Talk About Surya And Family