സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് ജ്യോതിക. അനിയത്തിപ്രാവിന്റെ ഹിന്ദി റീമേക്കായ ഡോളി സജാ കേ രഖ്‌ന എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക സിനിമാലോകത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ജ്യോതികക്ക് സാധിച്ചു. തമിഴിലെ മികച്ച നടന്മാരിലൊരാളായ സൂര്യയുടെ പങ്കാളി കൂടിയാണ് ജ്യോതിക.
ഇപ്പോഴിതാ ജ്യോതികയുടെ പഴയ പരാമര്‍ശം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നായകനൊപ്പം ഡാന്‍സ് ചെയ്യാനും നായകനെ പുകഴ്ത്താനും വേണ്ടി മാത്രമാണ് പലരും നായികമാരെ കാസ്റ്റ് ചെയ്യുന്നതെന്നും ജ്യോതിക പറഞ്ഞിരുന്നു. ബോളിവുഡില്‍ ഈ ട്രെന്‍ഡിന് അടുത്ത കാലത്തായി മാറ്റം വന്നിട്ടുണ്ടെന്നും ജ്യോതിക പരാമര്‍ശിച്ചു.
‘സൗത്ത് ഇന്ത്യയില്‍ നായകന്റെ കൂടെ ഡാന്‍സ് ചെയ്യാനും അയാളെ പുകഴ്ത്തിപ്പറയാനും വേണ്ടി മാത്രമാണ് ഫീമെയില്‍ ലീഡ് നടിമാരെ കാസ്റ്റ് ചെയ്യുന്നത്. ബോളിവുഡില്‍ മാത്രമാണ് ഇതിനൊരു മാറ്റം വരുന്നത്. തുടക്കകാലത്ത് 10 വര്‍ഷത്തിനുള്ളില്‍ എല്ലാ വലിയ താരങ്ങളുടെ കൂടെയും ഞാന്‍ അഭിനയിച്ചു. എന്നാല്‍ ആ സിനിമകളെല്ലാം നായകന് മാത്രം പ്രാധാന്യമുള്ള കഥകളായിരുന്നില്ല,’ എന്നായിരുന്നു ജ്യോതിക പറഞ്ഞത്.
കഴിഞ്ഞ ദിവസം സൂര്യയുടെ പുതിയ ചിത്രമായ റോട്രോയുടെ ട്രെയ്‌ലര്‍ റിലീസായതിന് പിന്നാലെ ജ്യോതികയുടെ ഈ പരാമര്‍ശം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തില്‍ ഒരു ഡാന്‍സിന് വേണ്ടി മാത്രം ശ്രിയ ശരണ്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂര്യയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാതക്കളിലൊരാള്‍.
ഡാന്‍സിന് വേണ്ടി മാത്രം നായികമാരെ കാസ്റ്റ് ചെയ്യുന്നതിനെ എതിര്‍ത്ത ജ്യോതിക സ്വന്തം പ്രാഡക്ഷന്‍ ഹൗസിന്റെ സിനിമയില്‍ ഇത്തരമൊരു കാര്യം ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ട് പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. മറ്റ് നടന്മാരുടെ സിനിമകളിലെ ഐറ്റം ഡാന്‍സിനെക്കുറിച്ച് വാതോരാതെ വിമര്‍ശിക്കുന്ന ജ്യോതിക സൂര്യയുടെ സിനിമകള്‍ക്ക് നേരെ കണ്ണടക്കുന്നത് എന്തിനാണെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.
സൂര്യയുടെ മുന്‍ ചിത്രമായ കങ്കുവക്ക് നേരെയുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ജ്യോതിക നടത്തിയ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പല നടന്മാരും മോശം സിനിമകള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ കങ്കുവക്കെതിര ഹാര്‍ഷായിട്ടുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നായിരുന്നു ജ്യോതിക പറഞ്ഞത്.
Content Highlight: Jyothika’s old statement about south heroines viral after the release of Shriya Saran’s song in Retro movie