ചെന്നൈ: ജ്യോതിക നായികയായി എത്തുന്ന അമ്പതാം ചിത്രമാണ് ഉടന്‍പിറപ്പെ. ശശി കുമാര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സമുദ്രകനി, സൂരി, കാളിയരശന്‍, നിവേദിത, സതീഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജാതി രാഷ്ട്രീയമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.
ശരവണന്‍ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്‍. വേല്‍രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡി. ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീതം.
സൂര്യ നായകനായി എത്തുന്ന ജയ് ഭീം എന്ന ചിത്രവും ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ദീപാവലി റിലീസായി നവംബര്‍ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സൂര്യയുടെ കരിയറിലെ 39-ാം ചിത്രമാണ് ജയ് ഭീം. ചിത്രത്തില്‍ അഭിഭാഷകനായിട്ടാണ് സൂര്യയെത്തുന്നത്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തില്‍ നായികയാവുന്നത്. മണികണ്ഠനാണ് ചിത്രത്തിന്റെ രചന. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും ചിത്രത്തില്‍ പ്രധാനകഥാപാത്രമാവുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Jyothika’s 50th film on caste politics Udanpirappe movie