ഏറ്റവും ആരാധനയോടെ കാണുന്ന താരങ്ങളെ പറ്റി സംസാരിക്കുകയാണ് ജ്യോതിക. മമ്മൂട്ടി, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നിവരാണ് തനിക്ക് ഇഷ്ടപ്പെട്ട താരങ്ങളെന്ന് ജ്യോതിക പറഞ്ഞു. അതേസമയം സെയ്ഫ് അലി ഖാന്റെ പേരാണ് കരീന കപൂര്‍ പറഞ്ഞത്. ഫിലിം കംപാനിയന്‍ നടത്തിയ ആക്ടേഴ്‌സ് ആഡയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. വിക്രാന്ത് മാസി, തിലോത്തമ ഷോം, സിദ്ധാര്‍ത്ഥ്, ജയ്ദീപ് അഹ്ലാവത്, ബോബി ഡിയോള്‍ എന്നിവരും പരിപാടിയില്‍ ഉണ്ടായിരുന്നു.
‘ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ മനസിലാകെ സിനിമയാണ്. സെയ്ഫ് ഒരുപാട് സിനിമകള്‍ കാണും. ഒരുപാട് സിനിമകളെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അദ്ദേഹം ഒരു പാത്തബ്രേക്കറാണ്. കാരണം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് പോയ ആദ്യതാരങ്ങളില്‍ ഒരാളാണ്.
നടനെന്ന നിലയില്‍ ക്രേസി മൈന്‍ഡാണ് അദ്ദേഹത്തിന്. വന്യമായ ചിന്തകളാണ് ഉള്ളത്. ഒരുപാട് വായിക്കും. ഒരുപാട് താരങ്ങളുടെ അഭിമുഖങ്ങള്‍ കാണും. വെളുപ്പിനെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെയായിരിക്കും അത് കാണുന്നത്. ആ സമയത്ത് ഞാന്‍ എഴുന്നേറ്റാല്‍ എന്നോട് അതിനെ പറ്റി സംസാരിച്ചുകൊണ്ടിരിക്കും.
ഇതുകൊണ്ടൊക്കെ മികച്ചൊരു നടനെ പറയാന്‍ എനിക്ക് അധികം മുന്നോട്ട് പോകേണ്ടി വരില്ല. ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഞാനും അദ്ദേഹത്തിന്റെ വര്‍ക്ക് ആസ്വദിക്കുന്നുണ്ട്. മുന്നോട്ട് പോകാന്‍ എന്നേയും പ്രചോദിപ്പിക്കാറുണ്ട്,’ കരീന പറഞ്ഞു.
അതേസമയം തബുവിന്റെ പേരാണ് തിലോത്തമ ഷോമും ജയദീപും പറഞ്ഞത്. വിക്രാന്ത് മാസി അമിതാഭ് ബച്ചനേയും സിദ്ധാര്‍ത്ഥ കമല്‍ ഹാസന്റേയും പേരാണ് പറഞ്ഞത്. പിതാവായ ധര്‍മേന്ദ്രയുടെ പേരാണ് ബോബി ഡിയോള്‍ പറഞ്ഞത്.
Content Highlight: Jyothika and kareena talks about the most admired stars