| Friday, 19th July 2024, 4:22 pm

ആ ചിത്രം വേണ്ടെന്ന് വെച്ചതിൽ ഇപ്പോൾ വലിയ കുറ്റബോധം തോന്നുന്നുണ്ട്: ജ്യോതി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ അവതാരക രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടിയാണ് ജ്യോതി കൃഷ്ണ. മമ്മൂട്ടി നായകനായ ബോംബെ മാർച്ച്‌ 12 എന്ന ചിത്രത്തിലൂടെ സിനിമയുടെ ഭാഗമായ ജ്യോതിയുടെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലെ പ്രകടനമായിരുന്നു വലിയ ശ്രദ്ധ നേടിയത്.

ജോസൂട്ടിക്ക് ശേഷം തനിക്ക് വന്ന കഥാപാത്രങ്ങളെല്ലാം ഒരേ ടൈപ്പ് വേഷങ്ങൾ ആയിരുന്നുവെന്നും ഒരു രാശിയില്ലാത്ത നായികയാണ് താനെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെന്നും ഗായത്രി പറയുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സു സു സുധി വാത്മീകത്തിലെ ഒരു കഥാപാത്രം തന്നെ തേടി വന്നിരുന്നുവെന്നും എന്നാൽ ലൈഫ് ഓഫ് ജോസൂട്ടിയിലെ വേഷം പോലെ തന്നെയായതിനാൽ കഥാപാത്രം വേണ്ടെന്ന് വെച്ചെന്നും ഇപ്പോൾ കുറ്റബോധം തോന്നുണ്ടെന്നും ജ്യോതി പറഞ്ഞു.

‘സിനിമയിലുള്ള ഏറ്റവും വലിയ പ്രശ്നമാണ്, ഒരേ ടൈപ്പ് കഥാപാത്രം ചെയ്ത് കഴിഞ്ഞാൽ പിന്നെ വരുന്നതെല്ലാം ആ ടൈപ്പ് വേഷങ്ങൾ തന്നെയായിരിക്കും. പിന്നെ അത്തരം കഥാപാത്രങ്ങൾക്ക് തന്നെയാവും വിളിക്കുക.

ഇപ്പോഴും അങ്ങനെ തന്നെയാണ്. അങ്ങനെ എന്നെ കാറ്റഗറൈസ് ചെയ്തു. അവാർഡ് പടങ്ങളിൽ മാത്രമേ അഭിനയിക്കുകയുള്ളൂ, അങ്ങനെയുള്ള സിനിമകൾ മാത്രമേ ചെയ്യുള്ളൂവെന്നെല്ലാം. അതുപോലെ ഞാൻ ചെയ്യുന്ന എല്ലാ സിനിമയും ഫ്ലോപ്പാണ്, വിളിക്കണ്ട എന്നൊക്കെ ചിലർ പറയുമായിരുന്നു. ഒരു രാശിയില്ലാത്ത നായികയാണ് എന്നെല്ലാം കേട്ടിട്ടുണ്ട്.

സത്യത്തിൽ ഞാൻ ചെയ്തിരിക്കുന്നതെല്ലാം അവാർഡ് പടങ്ങളാണ്. ആകെ ചെയ്ത കോമേഴ്‌ഷ്യൽ സിനിമ ലൈഫ് ഓഫ് ജോസൂട്ടിയാണ്. അതിലൂടെ ഇപ്പോഴും ആളുകൾക്ക് എന്നെ അറിയാം. ഞാനായിട്ട് എടുത്ത ബ്രേക്ക്‌ അല്ല.

ജോസൂട്ടി കഴിഞ്ഞ ശേഷം എനിക്ക് വന്ന ഒരു സിനിമയായിരുന്നു സു സു സുധി വത്മീകം. അത് ചെയ്യാത്തതിൽ എനിക്കിപ്പോൾ കുറ്റബോധമുണ്ട്. ശിവദ ചെയ്ത കഥാപാത്രമല്ല എനിക്ക് വന്നത്. മറ്റേ കുട്ടിയുടെ കഥാപാത്രമായിരുന്നു.

ആ സിനിമയിലും വീണ്ടും ഈ നെഗറ്റീവ് ഷേഡാണ്. ആ കുട്ടിയും ഒരു പോയിന്റ് കഴിയുമ്പോൾ നായകനെ വേണ്ടെന്ന് വെക്കുകയാണ്. അപ്പോൾ ഞാൻ ചിന്തിച്ചു, വേണ്ട വീണ്ടും തേപ്പാണല്ലോയെന്ന്. പക്ഷെ അത് ചെയ്താൽ മതിയായിരുന്നുവെന്ന് എനിക്ക് പിന്നീട് തോന്നി,’ജ്യോതി കൃഷ്ണ പറയുന്നു.

Content Highlight: Jyothi Krishna Talk About Su su sudhiVathmeekam Movie

We use cookies to give you the best possible experience. Learn more