ടെലിവിഷൻ അവതാരക രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടിയാണ് ജ്യോതി കൃഷ്ണ. മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ സിനിമയുടെ ഭാഗമായ ജ്യോതിയുടെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലെ പ്രകടനമായിരുന്നു വലിയ ശ്രദ്ധ നേടിയത്.
നടൻ ദുൽഖർ സൽമാനെ കുറിച്ചു സംസാരിക്കുകയാണ് ജ്യോതി. ദുൽഖറിനൊപ്പം ‘ഞാൻ’ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ താമസിക്കുന്ന ജ്യോതി തന്റെ നോർത്ത് ഇന്ത്യൻ സുഹൃത്തുക്കളോട് ദുൽഖറിനൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ അവർക്ക് അത്ഭുതമാണെന്ന് ജ്യോതി പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ദുൽഖർ ബാംഗ്ലൂർ ഡേയ്‌സ് കഴിഞ്ഞിരിക്കുന്ന സമയമാണ്. അത് കഴിഞ്ഞിട്ടുള്ള അടുത്ത മൂവിയാണ്.
ദുൽഖറിന്റെ കൂടെയാണെന്ന് പറയുമ്പോഴും അടുത്ത സുഹൃത്തുക്കളാണ്, അപ്പോൾ ഉള്ളിൽ ചെറിയൊരു കുശുമ്പൊക്കെ ഉണ്ടാവുമല്ലോ. ഹൊ… ദുൽഖറിന്റെ കൂടെയാണോ എന്ന് പറയുന്ന ഒരു സാധനം ഉണ്ടാവുമല്ലോ.
ദുൽഖറിന്റെ ഒരു പത്തു വർഷത്തെ കരിയർ എടുത്ത് നോക്കുകയാണെങ്കിൽ ഇപ്പോൾ ഒരു പാൻ ഇന്ത്യൻ സ്റ്റാറാണല്ലോ. ഞാൻ ഇപ്പോൾ ദുബായിൽ താമസിക്കുമ്പോൾ എന്റെ കൂടെയുള്ളതൊക്കെ നോർത്ത് ഇന്ത്യൻസൊക്കെയാണ്.
ആദ്യമൊന്നും ഞാൻ അവരോട് പറയാറില്ലായിരുന്നു ഞാനൊരു സിനിമ നടിയാണെന്ന്. പക്ഷെ ഫ്രണ്ട്‌ഷിപ്പ് വരുമ്പോൾ സ്വാഭാവികമായും അവർ നമ്മുടെ സോഷ്യൽ മീഡിയകളൊക്കെ കാണുമല്ലോ. നമ്മുടെ ഇൻസ്റ്റ അകൗണ്ട് കാണുമ്പോൾ വെരിഫൈഡായിരിക്കും.
സ്വാഭാവികമായും അവർ ചോദിക്കും, നിങ്ങൾ എന്തെങ്കിലും ആണോയെന്ന്. പിന്നെ ചോദിക്കും ആരുടെയൊക്കെ പടത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്. ദുൽഖറിന്റെ പേര് പറയുമ്പോഴാണ്, ദൈവമേ നിങ്ങൾ ദുൽഖറിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടോ എന്നാണ് അവർ ചോദിക്കുക. അതൊരു വലിയ ക്രെഡിറ്റാണ് ഇപ്പോൾ,’ജ്യോതി കൃഷ്ണ പറയുന്നു.
Content Highlight: Jyothi Krishna Talk About Dulqure Salman