വസ്ത്രത്തിലൊന്നാകെ ഒരേ പ്രിന്റ് തന്നെയല്ലാതെ വ്യത്യസ്തമായ പ്രിന്റുകളാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്. ഡാര്‍ക്ക് നിറത്തിലും ലൈറ്റ് നിറങ്ങളിലും ജ്യോമട്രിക്ക് പ്രിന്റുകള്‍ ഉണ്ട്
[]വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നവരാണ് ഇന്നത്തെ യുവത്വം. വ്യത്യസ്തമാര്‍ന്ന ഏത് വേഷത്തെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു തലമുറകൂടിയാണ് ഇന്നുള്ളത്.[]
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്നവരാണ് മിക്കവരും. വസ്ത്രധാരണത്തില്‍ ധാരാളിത്തം കാണിക്കാതെ തന്നെ ലളിതമായ രീതിയിലുള്ള വേഷങ്ങളോടാണ് ഇന്ന് പലര്‍ക്കും പ്രിയം.
ഫ്‌ളോറല്‍ പ്രിന്റിനും അനിമല്‍ പ്രിന്റിനും പിന്നാലെ ജ്യോമട്രിക് പ്രിന്റുകളും വസ്ത്രരംഗത്ത് തരംഗമാവുകയാണ്. സ്‌കര്‍ട്ടിലും ടോപ്പിലും കുര്‍ത്തയിലും ഫ്രോക്കിലുമെല്ലാം ചതുരവും വട്ടവും ത്രികോണവുമൊക്കെ നിറഞ്ഞാടിത്തുടങ്ങി.
വസ്ത്രത്തിലൊന്നാകെ ഒരേ പ്രിന്റ് തന്നെയല്ലാതെ വ്യത്യസ്തമായ പ്രിന്റുകളാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്. ഡാര്‍ക്ക് നിറത്തിലും ലൈറ്റ് നിറങ്ങളിലും ജ്യോമട്രിക്ക് പ്രിന്റുകള്‍ ഉണ്ട്.
രണ്ടിനും ആവശ്യക്കാര്‍ ഏറെയാണ് താനും. വസ്ത്രത്തിന് പുറമെ ആക്‌സസറീസിലും ജ്യോമട്രിക് പ്രിന്റ് കടന്നുവരുന്നുണ്ട്. ഇത്തരം പ്രിന്റുള്ള മാല, വള, ക്ലച്ച്, ഷൂസ് തുടങ്ങിയവയൊക്കെ ലഭ്യമാണ്.
എന്നാല്‍ ജ്യോമട്രിക് പ്രിന്റുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അവയ്‌ക്കൊപ്പം ഇത്തരം ആക്‌സസറീസുകള്‍ ഉപയോഗിക്കരുത്. അത് വസ്ത്രത്തിന്റെ ഭംഗി കുറയ്ക്കും. കഴിവതും ചെറിയ ആഭരണങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളൂ.
വസ്ത്രത്തിന് യോജിക്കുന്ന നിറത്തിലുള്ള ചെറിയ കമ്മലും വളയും ചെരുപ്പും ധരിക്കുന്നതും അനുയോജ്യമാണ്.