| Thursday, 3rd December 2015, 12:40 pm

ദല്‍ഹി കൂട്ടമാനഭംഗം: ശിക്ഷാ കാലാവധി കഴിഞ്ഞ പ്രതിയെ വിട്ടയക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗ കേസില്‍ ശിക്ഷാകാലാവധി കഴിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കില്ല. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ പ്രതിക്ക് ഏതെങ്കിലും സന്നദ്ധ സംഘടനയ്ക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് തൊഴില്‍ പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഏറ്റവും ചെറുപ്പക്കാരനായ ഇയാള്‍ക്ക് കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസായിരുന്നു പ്രായം. ഡിസംബര്‍ 15നാണ് ജുവനൈല്‍ ഹോമില്‍ നിന്നും പ്രതി മോചിതനാവുന്നത്.

കേസില്‍ ആറ് പ്രതികളാണ് ശിക്ഷിക്കപ്പെട്ടിരുന്നത്. മൂന്ന് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.

അതേ സമയം പ്രതിയെ വിട്ടയക്കരുതെന്നാവശ്യപ്പെട്ട് “നിര്‍ഭയ”യുടെ മാതാപിതാക്കള്‍ കേന്ദ്രസര്‍ക്കാരിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേ സമയം പ്രതിക്കെതിരെ ശക്തമായ ജനരോഷം നില്‍നില്‍ക്കുന്നതിനാല്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് ഇയാളെ ജയിലില്‍ തന്നെ പാര്‍പ്പിക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more