ജസ്റ്റിന്‍ ബീബര്‍ ചീത്ത കുട്ടിയെന്ന് ബന്ധുക്കള്‍
Movie Day
ജസ്റ്റിന്‍ ബീബര്‍ ചീത്ത കുട്ടിയെന്ന് ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2013, 3:37 pm

[]പ്രശസ്ത പോപ് താരം ജസ്റ്റിന്‍ ബീബറാണ് ഇപ്പോള്‍ യുവാക്കളുടേയും കൗമാരക്കാരുടേയും മാതൃകാ താരം. ബീബറിന്റെ ഹെയര്‍സ്‌റ്റൈല്‍, ബീബറിന്റെ ഡ്രസിങ് സ്റ്റൈല്‍ അങ്ങനെയെല്ലാം ജസ്റ്റിന്‍ ബീബറിന്റേത് പോലെ അനുകരിക്കാന്‍ മത്സരിക്കുകയാണ് ആരാധകര്‍.

അപ്പോഴാണ് ബീബറിനെ പറ്റി ബന്ധുക്കള്‍ക്കിടയില്‍ കുശുകുശുപ്പ്. ബീബറിന്റെ സ്വഭാവം അത്ര നല്ലതല്ലെന്നാണ് ബന്ധുക്കളില്‍ പലരും പറയുന്നത്. കുടുംബത്തില്‍ ജസ്റ്റിന്‍ ബീബറിന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെ ബീബര്‍ മോശമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ടത്രേ.[]

തനിക്കൊപ്പം സമയം ചിലവഴിക്കാന്‍ കസിന്‍സിനെ ബീബര്‍ ക്ഷണിച്ചപ്പോള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ അതിന് വിസമ്മതിച്ചത്രേ. കാരണമെന്താണെന്ന് ബീബറിന് പോലും അറിയില്ലെന്നാണ് ബീബറുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ജസ്റ്റിന്‍ ബീബറിനെ കുറിച്ച് ഇത്ര മോശമായ അഭിപ്രായം ഉണ്ടാകാന്‍ കാരണമെന്താണെന്ന് അന്വേഷിച്ചവരോട് ബീബറിന്റെ ഒരു ബന്ധു പറഞ്ഞ മറുപടി ഇങ്ങനെയാണ്.

ബീബറിന്റെ കൂടെ കൂടുതല്‍ സമയം കുടുംബത്തിലെ ചെറിയ കുട്ടികള്‍ ചിലവഴിച്ചാല്‍ താരത്തിന്റെ ചില മോശം സ്വഭാവങ്ങള്‍ അവര്‍ കണ്ടുപഠിക്കുമോ എ്ന്ന പേടിയാണ് പലര്‍ക്കും.

ബീബറിന്റെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെങ്കിലും പയ്യന്റെ പോക്ക് അത്ര ശരിയല്ലെന്നാണ് ബന്ധുക്കളില്‍ പലരും രഹസ്യം പറയുന്നത്.