ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവതിയുടെ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചന്നാരോപിച്ച് ജസ്റ്റിന്‍ ബീബര്‍ക്കെതിരെ അന്വേഷണം
Daily News
ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവതിയുടെ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചന്നാരോപിച്ച് ജസ്റ്റിന്‍ ബീബര്‍ക്കെതിരെ അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th May 2014, 10:25 am

[] വാഷിങ്ടണ്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രശസ്ത കനേഡിയന്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിനെതിരെ പോലീസ് അന്വേഷണം. തിങ്കളാഴ്ച സന്‍ഫെര്‍ണാണ്ടോ താഴ്‌വരയിലെ ഗോള്‍ഫ് കോഴ്‌സില്‍ തന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയുടെ ഫോണാണ് ജസ്റ്റിന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

ഇതേത്തുടര്‍ന്ന് ലോസ് ആഞ്ചല്‍സ് പോലീസില്‍ യുവതി പരാതിപ്പെടുകയായിരുന്നു. തന്റെ കൈയില്‍ നിന്ന് ഫോണ്‍ ത്ട്ടിപ്പറിച്ചെന്നും അതിലെ ഫോട്ടോകള്‍ ഡിലിറ്റ് ചെയയ്ാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. ഫോണ്‍ അണ്‍ലോക്ക് ചെയ്ത് താന്‍ ഫോട്ടോകളൊന്നും എടുത്തിട്ടില്ലെന്ന് കാണിച്ച്് കൊടുത്തതായും അവര്‍ അവകാശപ്പെട്ടു.

അതേസമയം സംഭവത്തില്‍ ജസ്റ്റിനെ ചോദ്യം ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ലോസ് ആഞ്ജലീസ് പോലീസ് പറഞ്ഞു. പോലീസ് നടപടിയെക്കുറിച്ച് ജസ്റ്റിന്റെ വക്താവ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂലായില്‍ മയാമിയില്‍ വെച്ച് കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനും അറസ്റ്റ് തടഞ്ഞതിനും ജസ്റ്റിന്‍ വിചാരണ നേരിടുകയാണ്.