| Friday, 12th May 2017, 2:25 pm

'താജ്മഹലും വേണ്ട താരനിശയും വേണ്ട'; അഞ്ച് ദിവസത്തെ പര്യടനം ഒറ്റദിവസത്തിലൊതുക്കി ബീബര്‍ നാട് കടന്നു; കാരണം പൊള്ളിക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പര്‍പസ് ടൂറിന്റെ ഭാഗമായി അഞ്ചു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ആദ്യ ദിവസം തന്നെ അമേരിക്കയിലേക്ക് മടങ്ങി. ദല്‍ഹിയിലെയും ജയ്പ്പൂരിലെയും പരിപാടികള്‍ റദ്ദ് ചെയ്താണ് ഗായകന്റെ തിടുക്കപ്പെട്ടുള്ള മടക്കം.


Also read മാണിയില്ലെങ്കില്‍ ശക്തിയില്ലെന്ന ചിന്ത കോംപ്ലക്‌സെന്ന് കാനം; 19 നേക്കാള്‍ വലിയ സംഖ്യയല്ലല്ലോ 6 എന്നും പരിഹാസം


മുംബൈയിലെ സംഗീത പരിപാടി കഴിഞ്ഞ് ആദ്യ ദിനം രാത്രി തന്നെ ബീബര്‍ യു.എസിലേക്ക് മടങ്ങുകയായിരുന്നു. നേരത്തെ താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം വേണ്ടെന്ന് വച്ച് താരം പെട്ടെന്ന മടങ്ങുകയായിരുന്നു.

എന്നാല്‍ പരിപാടിയെക്കുറിച്ചുയര്‍ന്ന വിവാദങ്ങളാണ് പെട്ടെന്നുള്ള മടക്കത്തിന് പിന്നില്‍ എന്നു കരുതരുത്. രാജ്യത്തെ കാലാവസ്ഥയാണ് താരത്തെ മടക്കത്തിനു പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സംഗീത പരിപാടി വെറും ചുണ്ടനക്കല്‍ മാത്രമാണെന്നുള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു ഇതിന് പിന്നാലെയാണ് ബീബറുടെ മടക്കം.


Dont miss ‘പിച്ചയെടുക്കാതെ മകളെ പഠിപ്പിക്കണം’; ലോകം നമിച്ച ആ അച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നന്മയുടെ ട്വിസ്റ്റ്


ബീബറിന് ഇന്ത്യയിലെ കാലാവസ്ഥ പിടിച്ചില്ലെന്നും ചൂട് സഹിക്കാന്‍ കഴിയാത്ത ബീബര്‍ ഷര്‍ട്ട് ഊരി കയ്യില്‍ പിടിച്ചായിരുന്നു വണ്ടിയില്‍ കയറിയതെന്നുമാണ് റിപ്പോര്‍ട്ട്. മുംബൈയിലെ വേദിയില്‍ 21 പാട്ടുകള്‍ പാടാമെന്ന് ഏറ്റ താരം നാല് പാട്ടുകള്‍ മാത്രമാണ് പാടിയിരുന്നത്. ഇത് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കിയത്. ബീബര്‍ പാട്ടുകള്‍ക്ക് ചുണ്ടനക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്. ബേബി, ബോയ്ഫ്രണ്ട്, വാട്ട് ഡു യു മീന്‍, ഗെറ്റ് യൂസ്ഡ് ടു ഇറ്റ് എന്നീ പാട്ടുകളായിരുന്നു ബീബര്‍ പാടിയത്.

പരിപാടിക്കെതിരെ നേരത്തെ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. അനുരാഗ് ബസു, സോണാലി ബേന്ദ്രേ എന്നിവരാണ് സംഗീത നിശയെ ശക്തമായി വിമര്‍ശിച്ചത്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വൈറ്റ് ഫോക്സ് എന്ന കമ്പനിയാണ് ബീബറിന്റെ ഇന്ത്യയിലെ പരിപാടിയുടെ സംഘാടകര്‍. 5000 മുതല്‍ 15000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്.

We use cookies to give you the best possible experience. Learn more