| Wednesday, 16th January 2019, 8:44 pm

കൊളീജിയം നിര്‍ദേശം രാഷ്ട്രപതി അംഗീകരിച്ചു; സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാര്‍ക്ക് നിയമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കിടെ കൊളീജിയം നിര്‍ദേശപ്രകാരം കര്‍ണാടക ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ദല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു.

ഡിസംബര്‍ 12ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരടങ്ങുന്ന കൊളീജിയം രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ത്രജോഗ്, ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ എന്നിവരെയായിരുന്നു ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ജനുവരി 10ന് ജഡ്ജിമാരെ മാറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു.

പുതുതായി നിയമിക്കപ്പെട്ടവര്‍ക്ക് സീനിയോറിറ്റി ഇല്ലെന്നതാണ് വിമര്‍ശനം. നിലവിലെ ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി പട്ടിക പ്രകാരം: ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ 3, ജസ്റ്റിസ് നന്ദ്രജോഗ് 4, ജസ്റ്റിസ് മഹേശ്വരി 21, ജസ്റ്റിസ് സഞ്ജീവ് ഖന്ന 33 എന്നിങ്ങനെയാണ് സ്ഥാനം.

സുപ്രീംകോടതി ജഡ്ജി എസ്.കെ കൗള്‍ അടക്കം സീനിയോറിറ്റി മറികടന്നുള്ള നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. കൊളീജിയം തീരുമാനം പുനപരിശോധിക്കണമെന്ന് ബാര്‍ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more