മണിച്ചിത്രത്താഴിലെ കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തിന്റെ രോഗാവസ്ഥയെ ഒരു തമാശ ആയിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു മനുഷ്യന്റെ സമൂഹ്യബന്ധങ്ങളെ താറുമാറാക്കാന്‍ പോന്ന പ്രോസോപാഗ്‌നോസിയ (Prosopagnosia) എന്ന ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ആണ് കാട്ടുപറമ്പനുള്ളത്. ഇതിനെ ഫേസ് ബ്ലൈന്‍ഡ്‌നെസ് എന്നും വിളിക്കാറുണ്ട്. തലച്ചോറിലെ വലത് ഫ്യുസിഫോമ് ഗൈറസ് എന്ന മടക്കിന് ഏല്‍ക്കുന്ന ക്ഷതമോ തകരാറോ മൂലം ആണ് ഈ അസുഖം ഉണ്ടാകുന്നത് എന്നാണ് കരുതപ്പെടുന്നത്. ഓര്‍മ്മയുടെ ചില ഘടകങ്ങളേയും മുഖാകൃതിയെയും നിശ്ചയിക്കുന്ന ന്യൂറല്‍ സിസ്റ്റങ്ങളെ നിയന്ത്രിക്കുന്നത് മേല്‍പ്പറഞ്ഞ മടക്കാണ്. ഈ അസുഖം ഡെവലപ് ചെയ്യാനുള്ള കാര്യം പലതാകാം:
1.സ്‌ട്രോക്ക്
2. ട്രോമ മൂലം തലച്ചോറിനേല്‍ക്കുന്ന ക്ഷതം
3. ചില ന്യൂറോഡീജനറേറ്റിവ് ഡിസോര്‍ഡറുകള്‍
4. അപൂര്‍വം ചില കേസുകളില്‍ ജന്മനാ തന്നെ ഈ അസുഖമുണ്ടാകാം
5. ഓട്ടിസ്റ്റിക് ആയ കുട്ടികളിലും ചിലപ്പോള്‍ കാണപ്പെടാറുണ്ട്
കാട്ടുപറമ്പന്റെ കേസില്‍ അതിഭീതിതമായ ഒരു ട്രോമ ആള് അനുഭവിക്കുന്നുണ്ട്. മരണംമുന്നില്‍ വന്ന് നിന്നു നോക്കി നില്‍ക്കുമ്പോള്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒന്ന്.
പിന്നീട് അടുത്തറിയാവുന്ന ആളുകളെ പോലും മനസിലാക്കാന്‍ അയാള്‍ പ്രയാസം അനുഭവപ്പെടുന്നുണ്ട്. ഓര്‍മശക്തിക്കും സാരമായ പരിക്കുണ്ട്.
കാട്ടുപറമ്പന്‍ കണ്ണാടിയില്‍ നോക്കുന്ന സീന്‍ കാണിക്കുന്നില്ല സിനിമയില്‍. ഒരുപക്ഷേ സ്വന്തം മുഖം പോലും തിരിച്ചറിയാന്‍ അയാള്‍ പ്രയാസപ്പെടുന്നുണ്ടാവും. ഈ അസുഖം ഉണ്ടാകുന്നവര്‍ ശബ്ദവും, വേഷവിധാനവും മറ്റ് ബാഹ്യഘടകങ്ങളും നല്കുന്ന ക്ലൂ അനുസരിച്ച് ആളുകളെ തിരിച്ചറിയേണ്ടതായി വരും.
കുമ്പളങ്ങിയിലെ സജിയെപോലെ തനിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് കാട്ടുപറമ്പനും തിരിച്ചറിയുന്നുണ്ട്. ദാസപ്പന്‍കുട്ടിയോട് തന്നെ ഒന്നു സൂക്ഷിച്ചുനോക്കാന്‍ പറയുന്നുമുണ്ട്. ദാസപ്പന്‍കുട്ടിയോട് മാത്രമല്ല അമേരിക്കായീന്ന് ‘തനിരാവണന്‍’ സൈക്യാട്രിസ്റ്റ് dr സണ്ണിയോടും സഹായം തേടുന്നുണ്ട്. രാവണന്‍ ഡോക്ടര്‍ ആ പാവം മനുഷ്യനെ സഹായിക്കുന്നില്ല എന്നു മാത്രമല്ല അയാളെ തന്റെ സാഡിസ്റ്റിക്ക് വിനോദത്തിന് വിധേയമാക്കുകയും ചെയ്യുന്നു.
സ്വന്തം കാഴ്ച്ചയില്‍ വിശ്വാസം നഷ്ടപ്പെട്ട ഒരു മനുഷ്യന് കേള്‍വിയെ വേദവാക്യമായി സ്വീകരിക്കുകയെ നിവൃത്തിയുള്ളൂ. ‘വെള്ളം…വെള്ളം’ എന്ന് Dr സണ്ണി പിന്നില്‍ നിന്ന് പറയുമ്പോള്‍ കാട്ടുപറമ്പന്‍ അത് വിശ്വസിച്ചാണ് എടുത്തു ചാടുന്നത്. സണ്ണിയുടെ ആ ക്രൂരമായ ‘തമാശ’ കണ്ട് നാം പൊട്ടിച്ചിരിക്കുക ആണ് ഉണ്ടായത്….
ഈ അവസ്ഥയില്‍ കാട്ടുപറമ്പനെ സഹായിക്കാന്‍ Dr സണ്ണിക്ക് എളുപ്പം സാധിക്കുമായിരുന്നു. ആളുകളെ എളുപ്പം മനസിലാക്കാന്‍ ഉതകുന്ന വിധത്തില്‍ അയാളുടെ കാഴ്ച ഒഴികെ ഉള്ള സെന്‍സ്‌കളെ ഒന്നു റീട്രെയിന്‍ ചെയ്യുക…. അത്രേം മാത്രം. സ്വല്പം സമയമെടുത്താണെലും കാട്ടുപറമ്പനെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേനെ.
രാവണന്‍ ആണത്രേ രാവണന്‍…ഉണ്ടംപൊരി!
അതീന്ത്രിയകഴിവുകള്‍ ഉള്ള ഒരു ഡീഐഡി രോഗിയെ ഒരു ഡമ്മി വെച്ചു പറ്റിച്ചു രോഗം മാറ്റാമെന്ന് കരുതിയ വിദഗ്ധന്‍ അല്ലെ!
ഒള്ളത് പറഞ്ഞാല്‍ അയാള്‍ ശെരിക്കും ഒരു സൈക്യാട്രിസ്റ്റ് ആണോന്ന് തന്നെ എനിക്കിപ്പോള്‍ സംശയമുണ്ട്…??
#JusticeForKattuparamban
#EnoughIsEnough #JokesaboutmentalillnessesNotOK