| Tuesday, 17th December 2024, 9:01 pm

വിദ്വേഷ പ്രസംഗം; ഹൈക്കോടതി ജഡ്ജി ശേഖർ യാദവ് കൊളീജിയത്തിന് മുന്നിൽ ഹാജരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് തൻ്റെ നിലപാട് വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരായി.

ഡി​സം​ബ​ർ എ​ട്ടി​ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി.​എ​ച്ച്.​പി) പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ശേ​ഖ​ര്‍ കു​മാ​ര്‍ യാ​ദ​വ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്റെ പൂ​ര്‍ണ​രൂ​പം കൈ​മാ​റാ​ന്‍ ഹൈ​കോ​ട​തി​ക്ക് സു​പ്രീം​കോ​ട​തി കഴിഞ്ഞ ദിവസം നി​ര്‍ദേ​ശം ന​ൽ​കിയിരുന്നു. പ്രസംഗത്തിന്‍റെ എഴുതിയ കുറിപ്പും വിഡിയോയും കൈമാറാനാണ് നിർദേശിച്ചിട്ടുള്ളത്.

ഡിസംബർ 8 ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നടത്തിയ ഒരു പാരിപാടിയിൽ അദ്ദേഹം വിദ്വേഷപരമായ പരാമർശം നടത്തിയിരുന്നു. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമെ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളുവെന്നാണ് ശേഖര്‍ യാദവ് പറഞ്ഞത്. ‘ഏകീകൃത സിവില്‍ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത’എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

ഏകീകൃത സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണെന്നും ശേഖര്‍ യാദവ് സെമിനാറില്‍ പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡ് സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പുനല്‍കുന്നതാണെന്നും ശേഖര്‍ യാദവ് സംസാരിച്ചിരുന്നു.

ഏകീകൃത സിവില്‍ കോഡ് ആവശ്യപ്പെടുന്നത് ആര്‍.എസ്.എസും വി.എച്ച്.പിയും മാത്രമല്ല, രാജ്യത്തിന്റെ പരമോന്നത നീതിപീഠവും യു.സി.സിയെ പിന്തുണക്കുന്നുണ്ടെന്നും ശേഖര്‍ കുമാര്‍ പറഞ്ഞിരുന്നു.

Content Highlight: Justice Shekhar Yadav Appears Before Supreme Court Collegium To Put Forth Stand Over Comments Made At VHP Event

We use cookies to give you the best possible experience. Learn more