ന്യൂദല്‍ഹി:ദല്‍ഹി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.മുരളീധര്‍ സ്ഥലം മാറ്റം ലഭിച്ചു പോകുന്നതിന് മുന്‍പ് വിളിച്ചത് മുസ്തഫാബാദിലെ ഡോക്ടര്‍ അന്‍വറിനെയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്താഫാബാദിലെ അല്‍ഹിന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരുക്കേറ്റവരുടെ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അദ്ദേഹം ഡോക്ടര്‍ അന്‍വറിനെ ഫോണില്‍ വിളിച്ചത്.
പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകന്‍ സുരൂര്‍ മന്ദര്‍ നല്‍കിയ ഹരജി പരിഗണിച്ചതും ജസ്റ്റിസ് എസ്.മുരളീധറായിരുന്നു. രാത്രി കോടതി തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് അര്‍ദ്ധരാത്രിയാണ് വാദം കേട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആശുപത്രിയിലെ സ്ഥിതി വിവരങ്ങള്‍ ചോദിച്ചറിയാന്‍ രാത്രി ജസ്റ്റിസ് ഡോക്ടറെ വിളിക്കുകയും ചെയ്തിരുന്നു. ദല്‍ഹി കലാപ കേസ് പരിഗണിച്ച ജസ്റ്റിസ് വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് എസ്.മുരളീധര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്.
കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. ഇതിന് പുറമേ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കില്‍ അവ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ