ന്യൂദല്‍ഹി: സ്വവര്‍ഗാനുരാകികള്‍ക്ക് പരസ്പരം വിവാഹം ചെയ്യാനുള്ള അവകാശമുണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ വാദത്തോട് യോജിക്കുന്നുവെന്ന് ഹരജിയെ എതിര്‍ത്ത
ജസ്റ്റിസ് രവീന്ദ്ര ഭട്ട്. സ്വവര്‍ഗ വിവാഹം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ചട്ടക്കൂട് ഉണ്ടാക്കാന്‍ കോടതിക്ക് കഴിയില്ല. പാര്‍ലമെന്റിന് മാത്രമെ വിഷയത്തില്‍ നടപടിയെടുത്തേക്കാനാകൂവെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു.
നിലവിലുള്ള സ്‌പെഷ്യല്‍ മാരേജ് അക്റ്റ് നിയമപ്രകാരം ട്രാന്‍സ്ജെന്‍ഡര്‍മാറുണ്ട്
വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ നിഗമനത്തോട് ജസ്റ്റിസ് ഭട്ട് യോജിച്ചു. ഒരു നിയമത്തിന്റെ അസ്തിത്വമില്ലാതെ സിവില്‍ വിവാഹങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവിലൂടെ സിവില്‍ നിയമങ്ങള്‍ രൂപീകരിക്കുന്നതിന് പരിമിതികളുണ്ടെന്നും ജസ്റ്റിസ് ഭട്ട് നിരീക്ഷിച്ചു.
അതേസമയം, അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹരജികള്‍ കോടതി തള്ളിയത്.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹരജികളിലാണ് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് കേസില്‍ വാദങ്ങള്‍ കേട്ടത്. സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന് വിടാനുള്ള അധികാരം സുപ്രീം കോടതിക്കില്ലെന്ന് വിലയിരുത്തിയാണ് ഭൂരിപക്ഷവിധി സ്വവര്‍ഗ വിവാഹത്തിന് എതിരായത്.
Content Highlight: Justice Ravindra Bhatt agreed with the Chief Justice’s view that same-sex couples have the right to marry each other.