| Saturday, 21st September 2013, 8:45 am

മോഡിക്കെതിരെ യു.ആര്‍ അനന്തമൂര്‍ത്തി രാജ്യത്തിനകത്ത് നിന്ന് പോരാടണം: ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ദുബൈ: നരേന്ദ്ര മോഡിക്കെതിരെ പോരാടാന്‍ യു.ആര്‍ ##അനന്തമൂര്‍ത്തിയെ പോലുള്ളവര്‍ മുന്നില്‍ നിന്ന് പോരാടണമെന്ന് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍.

രാജ്യം വിട്ട് പോകാതെ അനന്തമൂര്‍ത്തി രാജ്യത്തില്‍ നിന്ന് പോരാടുകയാണ് വേണ്ടത്.

മോഡി പ്രധാനമന്ത്രിയാകുന്നതിനെതിരെ രാജ്യത്ത് അവശേഷിക്കുന്ന മതേതതരവാദികള്‍ പോരാടണം.

മോഡി പ്രധാനമന്ത്രിയാകുമെന്ന് താന്‍ ഒരിക്കലും കരുതുന്നില്ല.

ഗുജറാത്തില്‍ സംഭവിച്ചത് ഇനി ഇന്ത്യയില്‍ ഒരിക്കലും ആവര്‍ത്തിക്കരുത്. ഇന്ത്യയില്‍ ന്യൂനപക്ഷത്തെ പ്രവാസികളെ പോലെയാണ് കാണുന്നത്.

സര്‍ക്കാര്‍ പദ്ധതികളില്‍ മാത്രം ശ്രദ്ധയൂന്നിയാല്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സാധിക്കില്ല. സന്നദ്ധ സംഘടനകള്‍ ഇതിനായി രംഗത്തെത്തണമെന്നും ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ പറഞ്ഞു.

ഇന്ത്യാവിഷന് നല്‍കിയ അഭിമുഖത്തിലാണ് സച്ചാര്‍ ഇക്കാര്യം പറഞ്ഞത്.

നേരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായാല്‍ രാജ്യം വിടുമെന്നായിരുന്നു കന്നട സാഹിത്യകാരന്‍ ഡോ. യു.ആര്‍ അനന്തമൂര്‍ത്തി പറഞ്ഞത്.

ഇതിന് പിന്നാലെ മോഡിയെ എതിര്‍ത്ത് ബംഗാളി സാഹിത്യകാരനും പത്മശ്രീ പുരസ്‌കാര ജേതാവുമായ അമിതവ് ഘോഷും രംഗത്തെത്തിയിരുന്നു.

ഹിന്ദു ദേശീയതയും രാഷ്ട്രീയവും കൂടിക്കലരുന്നത് ഭയാനകമാണ്. ഹിന്ദു ദേശീയതയുടെ രാഷ്ട്രീയം ഹിന്ദുമതത്തെ നശിപ്പിക്കുന്നു. ചിലര്‍ക്ക് ഹിന്ദു ദേശീയത ഉന്നത സ്ഥാനങ്ങളിലേക്കുള്ള ഏണിപ്പടിയായിരിക്കാം. പക്ഷേ, അവരുടെ നീക്കങ്ങള്‍ രാജ്യത്തെ അങ്ങേയറ്റം അസ്ഥിരപ്പെടുത്തുമെന്നും അനന്തമൂര്‍ത്തി പറഞ്ഞിരുന്നു.

രജീന്ദര്‍ സച്ചാറിന്റെ ലേഖനങ്ങള്‍ വായിക്കാം

അഫ്‌സല്‍ ഗുരു: വ്യക്തമാകുന്നത് ഭരണകൂടത്തിന്റെ അധാര്‍മികത

രാജ്യദ്രോഹകുറ്റം: പ്രതിയോഗികളെ നിശബ്ദമാക്കാന്‍

We use cookies to give you the best possible experience. Learn more