ന്യൂദല്‍ഹി: ന്യായാധിപന്മാര്‍ നിയമപരമായാണ് ശരിയായിരിക്കേണ്ടത് അല്ലാതെ രാഷ്ട്രീയപരമായല്ലെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ്.
ഒരു നിയമ പ്രശ്‌നത്തില്‍ തീരുമാനം എടുക്കുന്നത് വിശ്വാസത്തിന്റെ ചട്ടക്കൂടില്‍ നിന്നും തീരുമാനം എടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ശബരമല വിഷയത്തില്‍ ജസ്റ്റിസ് സിംഗ് അഭിപ്രായപ്പെട്ടു.
ഒരു പ്രത്യേക ക്ഷേത്രത്തില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് സ്ത്രീകള്‍ക്ക് നല്‍കുന്നത്, നിയമപ്രകാരം ആണെങ്കില്‍, അതാണ് ആ വിഷയത്തിലുള്ള വിധിന്യായമെന്ന് അവര്‍ പറഞ്ഞു.
”ഒരു വ്യക്തിയെന്ന നിലയില്‍, ഒരു പ്രത്യേക ക്ഷേത്രത്തെക്കുറിച്ച് എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത് പക്ഷേ ഒരു ന്യായാധിപ എന്ന നിലയില്‍ നിങ്ങള്‍ക്ക് നിയമപ്രകാരം മാത്രമേ പോകാന്‍ സാധിക്കൂ,” ജസ്റ്റിസ് സിംഗ് പറഞ്ഞു.
ദല്‍ഹി ഹൈക്കോടതി വനിതാ അഭിഭാഷക ഫോറം സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സിംഗ്.
2018 സെപ്റ്റംബറില്‍ ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നിരുന്നു.
ഇത് കേരളത്തില്‍ ഒരുവിഭാഗത്തിനിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. പിന്നീട് വിധിയുടെ പശ്ചാത്തലത്തില്‍ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും ശബരിമലയില്‍ പോവുകയും ചെയ്തിരുന്നു.
1951 മെയ് 18നാണ് സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കുന്നത് വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക ഉത്തരവിറക്കുന്നത്. 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം ആചാരമല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അന്ന് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക