ന്യൂദല്‍ഹി: പിനാകി ചന്ദ്ര ഘോഷിനെ ലോക്പാലായി നിയമിച്ചു. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ലോക്പാല്‍ ആണ് മനുഷ്യാവകാശ കമീഷന്‍ അംഗവും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് പിനാകി ചന്ദ്രഘേഷ്. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്.
അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ സ്ഥാനമായ ലോക്പാല്‍ നിയമനം വര്‍ഷങ്ങളായി നീളുകയായിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഏഴിന് സുപ്രീംകോടതി പത്തു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.
അഴിമതി വിരുദ്ധ സമിതിയാണ് മൂന്നംഗങ്ങളുള്ള ലോക് പാല്‍. ഒരു അധ്യക്ഷനും ജുഡീഷ്യല്‍ അംഗവും നോണ്‍ ജുഡീഷ്യല്‍ അംഗവും ചേര്‍ന്നതാണ് ലോക് പാല്‍ സമിതി.
അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അന്ന ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ 2013ല്‍ ആണ് ലോക് പാല്‍ ലോകായുക്ത നിയമം പാസായത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അഴിമതി വിഷയങ്ങള്‍ അന്വേഷിക്കാനുള്ള അധികാരമാണ് ലോക് പാലിനുള്ളത്.