| Sunday, 19th April 2020, 7:25 pm

'പിണറായി വിജയനെ ലാവ്‌ലിനില്‍ നിന്ന് കുറ്റവിമുക്തനാക്കിയത് മാത്രമല്ല രമേശ് ചെന്നിത്തലയുടെ കേസും റദ്ദാക്കിയിട്ടുണ്ട്'; പ്രതികരിച്ച് ജസ്റ്റിസ് ഉബൈദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചെയര്‍മാന്‍ പദവിയിലുള്ള നിയമനത്തെക്കുറിച്ചുള്ള വിവാദത്തിലാണ് ജസ്റ്റിസിന്റെ പ്രതികരണം.

‘ഇത് രാഷ്ട്രീയ നിയമനമല്ല. ഹൈക്കോടതിയുടെ പാനലില്‍നിന്നുള്ള നിയമനമാണിത്. ഉത്തരവ് ലഭിച്ചാല്‍ ഉടന്‍തന്നെ സ്ഥാനമേറ്റെടുക്കും’, ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി.

നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ മാത്രമല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ കേസ് റദ്ദാക്കിയ വിധിയും പുറപ്പെടുവിച്ചത് താനാണെന്നും ജസ്റ്റിസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍നിന്നും കുറ്റവിമുക്തനാക്കി വിധില പുറപ്പെടുവിച്ചതിനുള്ള ഉപകാര സ്മരണയാണ് റിട്ട.ജഡ്ജിയായ ഉബൈദിന്റെ നിയമനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പദവി ഏറ്റെടുക്കാന്‍ ജസ്റ്റിസ് ഉബൈദിന്റെ നീതിബോധം അനുവദിക്കില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു പി.ടി തോമസ് എം.എല്‍.എ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more