ന്യൂദല്‍ഹി: തൊട്ടുകൂടായ്മ മാത്രം മുന്‍നിര്‍ത്തിയല്ല ശബരിമലയില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് നരിമാന്‍. എന്‍.എസ്.എസിന് വേണ്ടി വാദിച്ച പരാശരന്റെ വാദങ്ങള്‍ക്ക് പ്രതികരണമായാണ് നരിമാന്റെ പരാമര്‍ശം.
യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മ അല്ലെന്ന് പരാശരന്‍ വാദിച്ചു. തൊട്ടുകൂടായ്മ എന്നത് കുറ്റമാണെന്നും എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിര്‍വചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ശബരിമല വിധിയിലെ തെറ്റെന്താണെന്ന് പറയൂ; ഹരജിക്കാരോട് സുപ്രീംകോടതി
കോടതിയില്‍ എന്‍.എസ്.എസിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്. പരാശരന്റെ വാദങ്ങള്‍ക്കിടെ കൃത്യമായി ഇടപെടുന്നതില്‍ നരിമാന്‍ ജാഗ്രത പുലര്‍ത്തിയെന്നതും ശ്രദ്ധേയമായി.
താന്‍ ഇതുവരെ ഹാജരായ 3 പുനപരിശോധന ഹരജികള്‍ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ടെന്നും ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാദം ഉപസംഹരിച്ചുകൊണ്ട് പരാശരന്‍ പറഞ്ഞു. എന്നാല്‍ 1955-ലെ പൗരാവകാശ നിയമത്തിന്റെ മൂന്നാം വകുപ്പ് പരാശരനെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് നരിമാന്റെ മറുപടി.
WATCH THIS VIDEO: