ന്യൂദല്‍ഹി: മുന്‍മന്ത്രിയും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിന്ന് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ തോമസ് പിന്മാറി. ഇതേ കേസ് പരിഗണിക്കുന്നതില്‍ നിന്ന് നേരത്തേ ജസ്റ്റിസ് അഭയ് മനോഹര്‍ സാത്രെ, ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍ എന്നിവരും പിന്മാറിയിരുന്നു.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ നിന്ന് തനിക്കെതിരെ ഉണ്ടായ പരാമര്‍ശവും റദ്ദാക്കണമെന്നാശ്യപ്പെട്ടാണ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാനുള്ള കാരണം ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ വിജിലന്‍സ് തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ മുന്‍ ജില്ലാകലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവരെയും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Don”t Miss: ‘കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടി’; യെച്ചൂരിയെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍
തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നീകുറ്റങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുക്കാന്‍ ശുപാര്‍ശ ചെയ്ത വിജിലന്‍സ് കോട്ടയം യൂണിറ്റിലെ സംഘത്തെ മാറ്റി പുതിയ സംഘത്തെ ചുമതല നല്‍കി. കോട്ടയത്തെ സംഘത്തെ മാറ്റി തിരുവനന്തപുരം പ്രത്യേക അന്വേഷണ വിഭാഗത്തിനാണ് ചുമതല.