[]കോട്ടയം: ദൃശ്യം സിനിമ നല്‍കുന്നത് ധീരമായ സന്ദേശമാണെന്ന് സ്റ്റിസ് കെ.ടി തോമസ്. സിനിമ തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന അഭിപ്രായം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
യാഥാര്‍ത്ഥ്യബോധമില്ലാത്തവരാണ് അത്തരത്തിലുള്ള പ്രതികരണം നടത്തിയത്. സ്വയരക്ഷയ്ക്കുവേണ്ടി എതിരാളിയെ വകവരുത്തിയാല്‍ കുറ്റകരമാകില്ലെന്നാണ് ഇന്ത്യന്‍ നിയമമെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യം സിനിമയിലെ ബ്ലാക്ക്‌മെയില്‍ രംഗവും തുടര്‍ന്നുള്ള സംഭവവും തെറ്റായ സന്ദേശം നല്‍കുമെന്ന് എ.ഡി.ജി.പി ടി.പി. സെന്‍കുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഈ ചിത്രത്തില്‍ അഭിനയിക്കും മുന്‍പു മോഹന്‍ലാല്‍ ഇക്കാര്യം ആലോചിക്കണമായിരുന്നെന്നും കഥയില്‍ ചോദ്യമില്ലാത്തതിനാല്‍ സിനിമയെക്കുറിച്ചു കൂടുതല്‍ പറഞ്ഞിട്ടു കാര്യമില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.