| Wednesday, 6th March 2019, 5:24 pm

ബൊഫോഴ്‌സ് അഴിമതിക്കേസില്‍ വാദം കേള്‍ക്കുമ്പോഴും രേഖകള്‍ പരിശോധിക്കേണ്ടെന്ന് നിങ്ങള്‍ പറയുമോ; റഫാലില്‍ എ.ജിയും ജസ്റ്റിസ് കെ.എം ജോസഫും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാലില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ കോടതിയില്‍ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലും ജസ്റ്റിസ് കെ.എം ജോസഫും തമ്മില്‍ നടന്നത് രൂക്ഷമായ വാദപ്രതിവാദം. എ.ജിയുടെ പല വാദങ്ങളേയും ജസ്റ്റിസ് കെ.എം ജോസഫ് മറുചോദ്യങ്ങള്‍ കൊണ്ടാണ് നേരിട്ടത്.

മോഷ്ടിക്കപ്പെട്ട രേഖകള്‍ ആസ്പദമാക്കിയാണ് ഹരജിക്കാരന്റെ വാദങ്ങള്‍ എന്ന് എ.ജി വാദിച്ചു. രേഖ പുറത്തുവിട്ട രണ്ട് ദിനപത്രങ്ങള്‍ക്കെതിരേയും ഒരു മുതിര്‍ന്ന അഭിഭാഷകന് എതിരെയും ക്രിമിനല്‍ നടപടി എടുക്കുമെന്ന് അറ്റോണി ജനറല്‍ പറഞ്ഞു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ ഇടപാടുകളുടെ വിവരങ്ങളാണ് കവര്‍ന്നതെന്നും ഇത് അതീവ ഗൗരവമേറിയ വിഷയമാണെന്നും കേന്ദ്രസര്‍ക്കാരിനായി എ.ജി വാദിച്ചു.

ALSO READ: വ്യോമാക്രമണത്തില്‍ തെളിവ് ചേദിച്ചവരെ പോര്‍വിമാനങ്ങളില്‍ കെട്ടിയിടണം; കൊന്ന കൊതുകുകളുടെ എണ്ണമെടുക്കണോ: വി.കെ സിംഗ്

എന്നാല്‍ മോഷ്ടിച്ച രേഖകള്‍ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ ഒരു മാസമായി വരുന്നുണ്ടെങ്കില്‍ ഇത്രയും കാലം എന്തു ചെയ്യുക ആയിരുന്നുവെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. രേഖകള്‍ മോഷ്ടിച്ചതില്‍ എന്തു നടപടി എടുത്തുവെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് നല്‍കിയ പുന:പരിശോധന ഹരജി പരിഗണിക്കില്ലെന്നു സുപ്രീംകോടതി പറഞ്ഞു. വിധിയുമായി ബന്ധപ്പെട്ട് കോടതിക്ക് എതിരെ അധിക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

റഫാല്‍ ഹരജി തീര്‍പ്പാക്കിയ ശേഷം സഞ്ജയ് സിംഗിനെതിരെ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ALSO READ: തെളിവ് ചോദിക്കുന്നത് രാജ്യദ്രോഹമാകുന്നതെങ്ങനെ; തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഞങ്ങളെ കാണിക്കൂ: കൊല്ലപ്പെട്ട ജവാന്‍മാരുടെ ബന്ധുക്കള്‍

അതേസമയം മോഷ്ടിച്ച രേഖകളാണ് ഹാജരാക്കിയതെന്ന വാദം വീണ്ടും ആവര്‍ത്തിച്ചു. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം “മോഷ്ടിച്ച” റഫാല്‍ രേഖകള്‍ പ്രസിദ്ധീകരിച്ചതിന്  3 വര്‍ഷം മുതല്‍ 14 വര്‍ഷം വരെ തടവ് ശിക്ഷയെന്നു അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

എന്നാല്‍ രൂക്ഷമായായിരുന്നു ഇതിന് ജസ്റ്റിസ് കെ.എം ജോസഫിന്റെ മറുപടി. അഴിമതി പോലെ ഗുരുതര കുറ്റം നടന്നാല്‍ രാജ്യ സുരക്ഷയുടെ മറവില്‍ അതിനെ മൂടിവയ്ക്കുമോയെന്നായിരുന്നു ജസ്റ്റിസ് കെ.എം ജോസഫിന്റെ ചോദ്യം.

മോഷ്ടിച്ച രേഖകള്‍ പോലും പ്രസക്തമെങ്കില്‍ പരിഗണിക്കാമെന്ന് കോടതി നിരവധി വിധികളില്‍ പറഞ്ഞിട്ടുണ്ടെന്നു ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കി.

ALSO READ: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുന:പരിശോധന ഹരജിയില്‍ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോള്‍ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചില കാര്യങ്ങള്‍ കോടതിയുടെ പരിഗണനയ്ക്ക് പുറത്താണെന്നും യുദ്ധം തുടങ്ങാണോ വേണ്ടയോ എന്ന് കോടതിയില്‍ വന്ന് അനുമതി തേടാന്‍ ആകുമോയെന്നുമായിരുന്നു എ.ജിയോട് മറുചോദ്യം.

അതേസമയം താങ്കള്‍ ദേശീയ സുരക്ഷയെപ്പറ്റി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണല്ലോ എന്നു എ.ജിയോട് ജസ്റ്റിസ് ജോസഫ് പറഞ്ഞു.

ALSO READ: ഡോ ആഖീലിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് മെഡിക്കല്‍ കോളേജ് വികസന സമിതി; രാഷ്ട്രീയ ഗൂഢാലോചയെന്ന് വിദ്യാര്‍ത്ഥികള്‍: പ്രതിഷേധം ശക്തം

“അറ്റോര്‍ണി ജനറല്‍, നിങ്ങള്‍ നിയമത്തെ പറ്റി പറയൂ. നിങ്ങള്‍ നിയമത്തെപ്പറ്റിയല്ല പറഞ്ഞുകൊണ്ടിരിക്കുന്നത്, ഇത് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. മോഷ്ടിച്ച രേഖകള്‍ പോലും പ്രസക്തമെന്ന് കണ്ടാല്‍ കോടതിക്ക് പരിശോധിക്കാന്‍ ആകും”- കെ.എം ജോസഫ് പറഞ്ഞു.

എന്നാല്‍ രേഖകള്‍ മോഷ്ടിച്ചുവെന്നത് ക്രിമിനല്‍ നടപടിയാണ്. അതിനെ അധികരിച്ചാണ് ഈ ഹരജികളും അതിലെ വാദങ്ങളും. അതുകൊണ്ട് പുനപരിശോധന ഹര്‍ജികള്‍ എല്ലാം തള്ളണമെന്നായിരുന്നു എ.ജിയുടെ വാദം.

റഫാല്‍ രേഖകള്‍ “മോഷ്ടിച്ചതിന്” സുപ്രീംകോടതിയിലെ ഹരജിക്കാര്‍ക്ക് എതിരെയും കേസ് എടുക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് എഫ്.ഐ.ആര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തതെന്നും ആഭ്യന്തര അന്വേഷണം നടത്തിയെന്നും എ.ജി വാദിച്ചു.

ALSO READ: സ്ത്രീ വിരുദ്ധ നിലപാടുള്ള ഒരാളെ ഇടതുപക്ഷം വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്; ബിജു

ഈ സമയം അറ്റോര്‍ണി ജനറലിന്റെ വാദത്തെ ചോദ്യം ചെയ്ത് ചീഫ് ജസ്റ്റിസും രംഗത്തെത്തി.

“നിരപരാധി ആണെന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രതി രേഖകള്‍ മോഷ്ടിച്ച് ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കുന്നു. ഈ രേഖകള്‍ പ്രകാരം പ്രതി നിരപരാധിയാണ്. അപ്പോള്‍ ജഡ്ജി രേഖ സ്വീകരിക്കാതിരിക്കുകയാണോ വേണ്ടത്”- ചീഫ് ജസ്റ്റിസ് ചോദിച്ചു.

എന്നാല്‍ രേഖയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ മാത്രമേ പരിഗണിക്കാവൂവെന്നും രേഖകളുടെ പ്രസക്തി മാത്രമല്ല വിഷയമെന്നും എ.ജി പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥര്‍ ആണോ നിലവില്‍ സര്‍വീസില്‍ ഉള്ളവരാണോ രേഖകള്‍ നല്‍കിയെന്നത് ഹരജിക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമവിരുദ്ധമായി ലഭിച്ച രേഖകള്‍ പരിശോധിക്കരുതെന്ന് 2004-ല്‍ ജസ്റ്റിസ് അരിജിത് പാസായത്തിന്റെ വിധിയുണ്ടെന്നും എ.ജി പറഞ്ഞു.

ALSO READ: “അത്യാഢംബര അരമനകളില്‍ വസിക്കുന്ന സഭാ നേതാക്കള്‍ക്ക് ക്രിസ്തുവിന്റെ പേര് ഉച്ഛരിക്കാന്‍ എങ്ങനെ കഴിയുന്നു?” ചര്‍ച്ച് ആക്ടിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഗീവര്‍ഗീസ് കൂറിലോസ്

എന്നാല്‍ രേഖകള്‍ പരിശോധിക്കാന്‍ പാടില്ലെന്ന വാദം ബൊഫോര്‍സ് അഴിമതി ആരോപണത്തില്‍ ഉന്നയിക്കുമോയെന്നു ജസ്റ്റിസ് കെ.എം ജോസഫ് തിരിച്ചുചോദിച്ചു.

“ബൊഫോര്‍സ് ഇടപാടില്‍ അഴിമതി ആരോപണം ഉണ്ടല്ലോ, അപ്പോള്‍ ഇതായിരിക്കുമോ നിങ്ങളുടെ നിലപാട്”- കെ.എം ജോസഫ് ചോദിച്ചു.

രേഖകള്‍ മോഷ്ടിക്കപ്പെട്ടു എങ്കില്‍ തടയാന്‍ ഉള്ള സംവിധാനം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് ജസ്റ്റീസ് കൗളും അഭിപ്രായപ്പെട്ടു. മോഷ്ടിക്കപ്പെട്ട രേഖകള്‍ സംശയത്തോടെ മാത്രമേ പരിശോധിക്കാവൂ എന്ന് പറയാം. എന്നാല്‍ രേഖകള്‍ പരിശോധിക്കാനേ പാടില്ല എന്ന വാദം നിയപരമല്ലമെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more