[] ന്യൂദല്‍ഹി: സഹാറ നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ജെ.എസ്. കഹാര്‍ പിന്മാറുന്നു. കേസ് താനുള്‍പ്പെട്ട ബെഞ്ചിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് അദ്ദേഹം കത്ത് നല്‍കിയെന്നാണ് സൂചന.
കേസ് പരിഗണിച്ചിരുന്ന മുന്‍ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ സഹാറ കേസില്‍ താന്‍ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്ന വെളിപ്പെടുത്തലിന് പിറകെയാണ് കഹാറിന്റെ പിന്മാറ്റം. മലയാളി അഭിഭാഷകര്‍ ഒരുക്കിയ വിടവാങ്ങല്‍ ചടങ്ങിനിടെയായിരുന്നു കെ.എസ് രാധാകൃഷ്ണന്‍ തനിക്ക് സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയത്.
തനിക്ക് മേലുണ്ടായ മാനസിക പിരിമുറുക്കം കുടുംബാംഗങ്ങളിലും പ്രതിഫലിച്ചതായും കേസ് പരിഗണനയിലായതിനാല്‍ കൂടുതലൊന്നും വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ജെ.എസ്. കെഹാറും ഉള്‍പ്പെടുന്ന ബെഞ്ചാണ് സഹാറ ഗ്രൂപ് മേധാവി സുബ്രതാ റോയിക്കെതിരായ 24,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിച്ചത്.
കേസ് പരിഗണിക്കവെ സഹാറാ ഗ്രൂപ്പിനായി ഹാജരായ അഭിഭാഷകന്‍ രാം ജഠ്മലാനി ജസ്റ്റീസ് രാധാകൃഷ്ണന്റെ ബഞ്ച് പക്ഷപാതപരമായി പെരുമാറുന്നെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെയായിരുന്നു കേസില്‍ കോടതി ശക്തമായി ഇടപെട്ടു.
നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുന്നതില്‍ കൃത്യമായ പദ്ധതി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും സഹാറ ഗ്രൂപ്പ് തയാറാകാതിരുന്നതിനെതുടര്‍ന്ന് സുബ്രതാ റോയിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ജാമ്യം നല്‍കാന്‍ 10,000 കോടി കെട്ടിവെക്കാന്‍ കോടതി നിര്‍ദേശിച്ചങ്കെിലും സഹാറ ഗ്രൂപ്പ് തയാറായില്ല.
2500 കോടി നല്‍കാമെന്നും ബാക്കി തുക സുബ്രതാ റോയിക്ക് ജാമ്യം ലഭിച്ച് 21 ദിവസത്തിനുള്ളില്‍ സെബിയില്‍ നിക്ഷേപിക്കാമെന്നും കമ്പനി അറിയിച്ചങ്കെിലും കോടതി അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് സുബ്രതാ റോയ് ഇപ്പോഴും ജയിലില്‍ തുടരുകയാണ്.