ന്യൂദല്‍ഹി: പാകിസ്താനില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒരുപോലെ പരിഹസിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു.
ഇന്ത്യയില്‍ അച്ഛേ ദിന്‍ വന്നതുപോലെ പാകിസ്താനിലും നല്ല കാലം വരുമെന്നായിരുന്നു പരിഹാസരൂപേണെ കട്ജു പറഞ്ഞത്. ‘പാകിസ്താനികള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചിരിക്കുന്നു.
ഇനി ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും പോഷകാഹാരക്കുറവും ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവുമെല്ലാം അവസാനിക്കുമെന്ന് എനിക്ക് ഉറപ്പാണ്. മദിന കി റിയാസതും ഉടന്‍ നടപ്പില്‍ വരും, ഇന്ത്യയില്‍ അച്ഛേ ദിന്‍ വന്നതു പോലെ തന്നെ,’ കട്ജുവിന്റെ ട്വീറ്റില്‍ പറയുന്നു.
സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാന സീറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പാകിസ്താന്‍ തെഹ്രീക് -ഇ-ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. പ്രതിപക്ഷം വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.
സെനറ്റിലെ 37 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ധനകാര്യ മന്ത്രി പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച നടന്ന സെനറ്റ് തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഫലങ്ങളും വരുന്നതിന് മുന്‍പേ തന്നെ വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പാര്‍ലമെന്റിലെ സെനറ്റില്‍ പ്രതിപക്ഷത്തേക്കാള്‍ മുന്‍തൂക്കം നേടാനുള്ള നീക്കത്തിലായിരുന്നു പി.ടി.ഐ. സെനറ്റില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നേടാനായെങ്കിലും ധനകാര്യമന്ത്രിയായ അബ്ദുള്‍ ഹാഫിസ് ഷെയ്ഖിന്റെ പരാജയം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇമ്രാന്‍ ഖാനെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഷെയ്ഖ് രാജ്യത്ത് സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട് ഐ.എം.എഫുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഷെയ്ഖിന് ധനകാര്യമന്ത്രിയായി തുടരാനാകുമെങ്കിലും ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വലിയ നാണക്കേടാണ് ഈ പരാജയം വരുത്തിവെച്ചിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ തന്നെ മുന്നോട്ടുവന്നത്. പ്രതിപക്ഷത്തിന് മുന്‍പില്‍ പാര്‍ലമെന്റില്‍ തനിക്ക് ആവശ്യമായ പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതിനുള്ള നടപടിയാണിതെന്നും ധീരനായ ഒരു മനുഷ്യന്റെ പ്രതീകമാണിതെന്നുമാണ്
മന്ത്രി ഷിബ്ലി ഫറാസ് പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Justice Katju trolls Modi and Imran Khan after Pakistan PM wins the Vote of Confidence