മുംബൈ: കേരളത്തിലെ ട്രേഡ് യൂണിയനുകള്‍ക്കെതിരായ പോസ്റ്റ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്‍വലിച്ച് റിട്ടേര്‍ഡ് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു. ട്രേഡ് യൂണിയനുകളെ ഉയര്‍ത്തിക്കാണിക്കുന്നതാണ് കേരളത്തിന്റെ പ്രശ്‌നമെന്നായിരുന്നു കട്ജുവിന്റെ പോസ്റ്റ്.
എന്നാല്‍ ട്രേഡ് യൂണിയനുകളെ കൊണ്ടാണ് കേരളത്തില്‍ ഇന്ന് കാണുന്ന ജീവിത സാഹചര്യങ്ങള്‍ മലയാളികള്‍ക്ക് ഉണ്ടായതെന്നും ഈ ട്രേഡ് യൂണിയനുകള്‍ കാരണമാണ് കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മികച്ചതായതെന്നും കട്ജുവിന്റെ പോസ്റ്റിന് താഴേ മറുപടിയുമായി മലയാളികളടക്കം നിരവധി പേര്‍ രംഗത്ത് എത്തി.
ട്രേഡ് യൂണിയനുകള്‍ കാരണം കേരളത്തിനുണ്ടായ നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ് ആളുകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് കട്ജു പോസ്റ്റ് പിന്‍വലിച്ചു.
ഞാന്‍ കേരളക്കാരെ ഇഷ്ടപ്പെടുന്നു. അവിടെയുള്ള ഒരേ ഒരു പ്രശ്‌നം എന്തിന്റെയും തലപ്പത്ത് ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കുന്നതിനുള്ള തീവ്രമായ പ്രവണത അവര്‍ക്കുണ്ട് എന്നതാണ്.
ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ അതില്‍ അര ഡസന്‍ ട്രേഡ് യൂണിയനുകള്‍ ഉണ്ടെന്ന് കണ്ടെത്തി.ഹരി ഓം എന്നായിരുന്നു കട്ജുവിന്റെ പോസ്റ്റ്.
കഴിഞ്ഞ എതാനും കാലമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും ഭാഷകളെയും പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് കട്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ഹിന്ദിയാണ് മികച്ച് ഭാഷയെന്നും തമിഴ് ഭാഷയെക്കാളും ഹിന്ദി പഠിക്കണമെന്നും കഴിഞ്ഞ ദിവസം കട്ജു പോസ്റ്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക