| Friday, 13th July 2018, 11:58 am

ശരീഅത്തും ബുര്‍ഖയും നിരോധിക്കണം; ശരീഅത്ത് കോടതിയെ പിന്തുണച്ച ഹമീദ് അന്‍സാരിയ്‌ക്കെതിരെ ജസ്റ്റിസ് കഠ്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കാനുള്ള മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് നിര്‍ദേശത്തെ പിന്തുണച്ച മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ നടപടിയെ വിമര്‍ശിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കഠ്ജു. ഹമീദ് അന്‍സാരിയുടെ നിലപാട് മുസ്‌ലീങ്ങളെ പിന്നോക്കം വലിക്കുമെന്നാണ് കഠ്ജു പറഞ്ഞത്.

ഹമീദ് അന്‍സാരിയുടെ നടപടി ലജ്ജാകരമാണ്. ഇതിനെതിരെ ദേശസ്‌നേഹികളായ മുസ്‌ലീങ്ങള്‍ രംഗത്തുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read:നജീബിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല; കേസ് അവസാനിപ്പിക്കാനൊരുങ്ങി സി.ബി.ഐ


“ഇന്ത്യയില്‍ എല്ലാ ജില്ലകളിലും ശരിഅത്ത് കോടതി സ്ഥാപിക്കാനുള്ള ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പിന്തിരിപ്പന്‍ നിര്‍ദേശത്തെ പിന്തുണച്ച വി.പി ഹമീദ് അന്‍സാരിയുടെ നടപടി ലജ്ജാകരം. മുസ്‌ലീങ്ങളെ മധ്യകാലഘട്ടത്തിലേക്ക് പിന്നോക്കം നയിക്കുന്ന ഈ നീക്കത്തെ അപലപിക്കാന്‍ ദേശസ്‌നേഹികളായ മുസ്‌ലീങ്ങള്‍ രംഗത്തുവരണം. ശരീഅത്തും ബുര്‍ഖയും നിരോധിക്കണം. ” എന്നാണ് കഠ്ജു ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.

ഓരോ സമുദായത്തിനും അവരുടെ വ്യക്തി നിയമം പാലിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞാണ് അന്‍സാരി ശരീഅത്ത് കോടതികളെ പിന്തുണച്ചത്.


Also Read:പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതെന്തിന്? മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിശദീകരിക്കുന്നു


” സാമൂഹ്യമായ ആചാരങ്ങളെയും നിയമവ്യവസ്ഥയെയും കുറിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. ഓരോ സമുദായത്തിനും അവരുടേതായ നിയമങ്ങളുണ്ടെന്ന് നമ്മുടെ നിയമം മാനിക്കുന്നുണ്ട്. ഇന്ത്യയില്‍ വ്യക്തിനിയമം എന്നത് വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പാരമ്പര്യ അവകാശം എന്നിവയുടെ കാര്യത്തിലാണുള്ളത്. ഓരോ സമുദായത്തിനും അവരുടേതായ വ്യക്തിനിയമം പാലിക്കാനുള്ള അവകാശമുണ്ട്.” എന്നാണ് അന്‍സാരി പറഞ്ഞത്.

രാജ്യത്തെ ഓരോ ജില്ലകളിലും ശരീഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തുവന്നത്.

We use cookies to give you the best possible experience. Learn more