നീതി കിട്ടുംവരെ ജസ്റ്റിസ് കര്‍ണന്‍ കീഴടങ്ങില്ല; അദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തി കടന്നെന്ന് സുഹൃത്ത്
India
നീതി കിട്ടുംവരെ ജസ്റ്റിസ് കര്‍ണന്‍ കീഴടങ്ങില്ല; അദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തി കടന്നെന്ന് സുഹൃത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th May 2017, 12:33 pm

ന്യൂദല്‍ഹി: ജസ്റ്റിസ് കര്‍ണന്‍ രാജ്യം വിട്ടിട്ടുണ്ടാവാമെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി പീറ്റര്‍ രമേഷ് കുമാര്‍. രാഷ്ട്രപതി അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കിയാല്‍ മാത്രമേ കര്‍ണന്‍ തിരിച്ചുവരൂവെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിലേക്കോ ബംഗ്ലാദേശിലേക്കോ ആണ് അദ്ദേഹം പോയിരിക്കാന്‍ സാധ്യതയെന്നാണ് രമേഷ് കുമാര്‍ പറയുന്നത്. അതേസമയം ഏതുവഴിയാണ് അദ്ദേഹം പോയതെന്നതു സംബന്ധിച്ച വിശദീകരണം രമേഷ് നല്‍കിയിട്ടില്ല.


Also Read: ‘എന്റെ ജീവിതത്തില്‍ ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതാണ്’ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരന്റെ റസ്റ്റോറന്റില്‍ കയറിയ ആള്‍ പറയുന്നു 


വ്യാഴാഴ്ച പുലര്‍ച്ചയോടെ കര്‍ണന്‍ രാജ്യം വിട്ടിട്ടുണ്ടാവാമെന്നാണ് രമേഷ് കുമാര്‍ പറയുന്നത്. “റോഡു മാര്‍ഗമാണ്” അദ്ദേഹം പോയത്. തന്നെ ജഡ്ജിയായി നിയമിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തെ കാണാന്‍ സമയം അനുവദിച്ചാല്‍ മാത്രമേ തിരിച്ചുവരൂവെന്നും രമേഷ് വ്യക്തമാക്കി.

“നീതി കിട്ടുന്നതുവരെ കര്‍ണന്‍ കീഴടങ്ങില്ല. സുപ്രീം കോടതി ഉത്തരവില്‍ നടപ്പിലാക്കേണ്ട കാര്യം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. വിധിന്യായത്തിന്റെ മുഴുവന്‍ ഭാഗവും കിട്ടാത്തിടത്തോളം അദ്ദേഹത്തിന് അത് പരിശോധിക്കാന്‍ കഴിയില്ല. രാഷ്ട്രപതിയാണ് അദ്ദേഹത്തെ നിയമിച്ചത്. അതുകൊണ്ടുതന്നെ അവര്‍ തമ്മില്‍ കാണണമെന്നാണ് പ്രോട്ടോക്കോള്‍.” അദ്ദേഹം പറയുന്നു.


Don”t Miss: ‘സ്വന്തം തടി നോക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ദൈവമാ’; അമൃതാനന്ദമയിക്ക് സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ


“ഇതിനു പുറമേ 20 ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടുള്ള കര്‍ണന്റെ പരാതി രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുമ്പിലുണ്ട്. അദ്ദേഹത്തെ ശിക്ഷിക്കപ്പെടുമ്പോള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാതിക്ക് എന്തു സംഭവിച്ചു? അദ്ദേഹത്തിന്റെ പരാതി ഇതുവരെ തള്ളിയിട്ടില്ല. വ്യക്തമായ വിവരം ലഭിച്ചാല്‍ കര്‍ണന്‍ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കും.” രമേഷ് കുമാര്‍ അറിയിച്ചു.

കോടതിയലക്ഷ്യം ആരോപിച്ച് സുപ്രീം കോടതി കര്‍ണനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ കൊല്‍ക്കത്ത പൊലീസിനു നിര്‍ദേശം ലഭിച്ചിരുന്നു. കര്‍ണനെ അന്വേഷിച്ച് ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലീസിലെ അഞ്ചംഗ സംഘം തിരിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്.