| Monday, 7th March 2016, 11:57 pm

ജസ്റ്റിസ് കമാല്‍പാഷ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍; ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ ജഡ്ജിയേമാനേ എന്ന മറുചോദ്യം കൊണ്ട് തീരില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിം വ്യക്തി നിയമം ക്രോഡീകരിക്കേണ്ട കാലം കഴിഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ അദ്ധേഹം വ്യക്തമാക്കുമ്പോള്‍, പലരും ഭയംകൊണ്ട് പറയാന്‍ മടിച്ച കാര്യങ്ങള്‍ കമാല്‍ പാഷ ആര്‍ജ്ജവത്തോടെ തുറന്നടിച്ചു എന്നതാണ് വസ്തുത. മറ്റു മതങ്ങളിലെ നന്മ സ്വാംശീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും കമാല്‍ പാഷ ചോദിക്കുന്നു. ഇസ്‌ലാമിലെ പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്‍മാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.


സത്യത്തില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ വിശ്വാസികള്‍ക്ക് മാത്രമല്ല, ഒരു ബഹുസ്വരസമൂഹം എന്ന നിലയില്‍ അന്യ മതസ്ഥരെയും അവിശ്വാസികളേയും നാസ്തികരെയും പോലും കൂട്ടിച്ചേര്‍ത്ത് സംവാദങ്ങള്‍ നടത്തേണ്ട വിഷയങ്ങളിലേക്കാണ് ആദരണീയനായ ജസ്റ്റിസ് ജാലകം തുറന്നിട്ടിരിക്കുന്നത്.

|ഒപ്പീനിയന്‍ : ജഹാംഗീര്‍ റസാഖ് പാലേരി|


കേരളത്തിലെ ന്യായാധിപന്മാരുടെ കൂട്ടത്തില്‍ അസാധാരണമായ നീതിബോധം കൊണ്ടും മനുഷ്യപക്ഷത്തെ നിലപാടുകള്‍ കൊണ്ടും വ്യതിരിക്തനാണ് ജസ്റ്റിസ് കമാല്‍ പാഷ. പൊതുവേ സാമൂഹ്യ ബന്ധങ്ങളും ഇടപെടലുകള്‍ നടത്തുവാന്‍ സാധ്യമാകുന്ന സാമൂഹ്യ ജീവിതവും നിഷേധിക്കപ്പെട്ടവരാണ് ന്യായാധിപന്മാര്‍. അതിന്റെ ഗുണദോഷങ്ങളിലേക്ക് കടക്കുകയല്ല, മറിച്ച് കഴിഞ്ഞ ദിവസം കമാല്‍ പാഷ മുസ്‌ലിം വ്യക്തി നിയമങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനവും ചൂഷണവും സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായ ഘട്ടത്തിലെ ചില ചിന്തകളാണ് പങ്കുവയ്ക്കുന്നത്.

ഗാര്‍ഹിക പീഡന നിരോധന നിയമം എന്ന വിഷയത്തില്‍ കോഴിക്കോട് നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുന്ന വേളയിലാണ് അടിയന്തിര സംവാദങ്ങള്‍ ആവശ്യപ്പെടുന്ന ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയത്. മുസ്‌ലിം സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനം വളരെ ഗൗരവമേറിയതാണ്. മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളോട് കടുത്ത വിവേചനമാണുള്ളത്, കാലഘട്ടത്തിനു അനുസൃതമായി ചിലതൊക്കെ പൊളിച്ചെഴുതുന്നത് അനിവാര്യമാണ്. ഏകീകൃത സിവില്‍കോഡിനെ അന്ധമായി എതിര്‍ക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചത് ഏകദേശം ഈ കാലഘട്ടത്തിന്റെ ചിന്ത തന്നെയാണ്.

മുസ്‌ലിം വ്യക്തി നിയമം ക്രോഡീകരിക്കേണ്ട കാലം കഴിഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ അദ്ധേഹം വ്യക്തമാക്കുമ്പോള്‍, പലരും ഭയംകൊണ്ട് പറയാന്‍ മടിച്ച കാര്യങ്ങള്‍ കമാല്‍ പാഷ ആര്‍ജ്ജവത്തോടെ തുറന്നടിച്ചു എന്നതാണ് വസ്തുത. മറ്റു മതങ്ങളിലെ നന്മ സ്വാംശീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും കമാല്‍ പാഷ ചോദിക്കുന്നു. ഇസ്‌ലാമിലെ പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്‍മാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. സുപ്രീംകോടതി പോലും മുസ്‌ലിം വ്യക്തി നിയമത്തില്‍ ഇടപെടാന്‍ മടിക്കുന്നു. മുസ്‌ലിം വ്യക്തി നിയമത്തില്‍ നിയമമില്ല, വിവേചനം മാത്രമാണ് ഉള്ളത്. വിവഹമോചനം, സ്വത്ത് അവകാശം എന്നിവയ്ക്ക് നിയമം തടസമാണെന്നും കെമാല്‍ പാഷ തുറന്നടിച്ചു.

സത്യത്തില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ വിശ്വാസികള്‍ക്ക് മാത്രമല്ല, ഒരു ബഹുസ്വരസമൂഹം എന്ന നിലയില്‍ അന്യ മതസ്ഥരെയും അവിശ്വാസികളേയും നാസ്തികരെയും പോലും കൂട്ടിച്ചേര്‍ത്ത് സംവാദങ്ങള്‍ നടത്തേണ്ട വിഷയങ്ങളിലേക്കാണ് ആദരണീയനായ ജസ്റ്റിസ് ജാലകം തുറന്നിട്ടിരിക്കുന്നത്.


ഒരു സുഹൃത്ത് കമന്റ് ചെയ്തത് പോലെ, സെമിറ്റിക് മത വിശ്വാസികളെ സംവാദത്തിന് പോലും വെല്ലുവിളിച്ചിട്ട് കാര്യമില്ല. ജനിച്ച അന്ന് മുതല്‍ ഉടുപ്പിലും നടപ്പിലും മതം കുത്തി നിറക്കപ്പെട്ടവര്‍ ആണവര്‍. അവര്‍ക്ക് ചിന്താമണ്ഡലം വളരെ ചെറുതായിരിക്കും. അത് പൗരോഹിത്യ തിട്ടൂരങ്ങളെ അന്ധമായി അനുസരിക്കാന്‍ പാകപ്പെടുത്തിയതും ആയിരിക്കും. അതിനെ മുറിച്ച് കടക്കാന്‍ കഴിയുന്നവര്‍ വളരെ ചെറു ന്യൂനപക്ഷമാണ് എന്നതാണ് വസ്തുത.


പക്ഷേ, യാഥാസ്ഥിക മുസ്‌ലിം പൗരോഹിത്യവും ഏകദേശം ചിന്താ ശേഷി പരിപൂര്‍ണ്ണമായും പണയംവെച്ച അവരുടെ ദാസന്മാരായ അണികളും പ്രസംഗ മധ്യേ അദ്ദേഹം ആലങ്കാരികമായി സൂചിപ്പിച്ച “മുസ്‌ലിം പുരുഷന്മാര്‍ക്ക് നാല് വിവാഹം വരെയാകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ” എന്ന പരാമര്‍ശത്തില്‍ സഹതാപാര്‍ഹമാം വിധം കടിച്ചുതൂങ്ങുകയായിരുന്നു. അദ്ദേഹത്തെ പരിഹസിച്ച് ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ഒരു ആരോഗ്യകരമായ സംവാദത്തിനു പോലും സഹിഷ്ണുതയുള്ളവരല്ല എന്നും തെളിയിച്ചിരിക്കുകയാണ്.

ഒരു സുഹൃത്ത് കമന്റ് ചെയ്തത് പോലെ, സെമിറ്റിക് മത വിശ്വാസികളെ സംവാദത്തിന് പോലും വെല്ലുവിളിച്ചിട്ട് കാര്യമില്ല. ജനിച്ച അന്ന് മുതല്‍ ഉടുപ്പിലും നടപ്പിലും മതം കുത്തി നിറക്കപ്പെട്ടവര്‍ ആണവര്‍. അവര്‍ക്ക് ചിന്താമണ്ഡലം വളരെ ചെറുതായിരിക്കും. അത് പൗരോഹിത്യ തിട്ടൂരങ്ങളെ അന്ധമായി അനുസരിക്കാന്‍ പാകപ്പെടുത്തിയതും ആയിരിക്കും. അതിനെ മുറിച്ച് കടക്കാന്‍ കഴിയുന്നവര്‍ വളരെ ചെറു ന്യൂനപക്ഷമാണ് എന്നതാണ് വസ്തുത. ഈ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന “നാല് കെട്ടിച്ച പെണ്ണിന്റെ കൊച്ചിന്റെ അച്ഛനെ എങ്ങിനെ കണ്ടുപിടിക്കും?” എന്ന അപമാനകരമായ ചര്‍ച്ചകള്‍ തെളിയിക്കുന്നു…!

ഇസ്‌ലാമിലെ സ്ത്രീ അല്ലെങ്കില്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അധികാരങ്ങളും- തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സംവാദങ്ങള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ആശയസമ്പന്നതകള്‍ എന്തൊക്കെയായാലും, മതപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ കേരളത്തിലെ മറ്റേതൊരു വിഭാഗം സ്ത്രീകളുമായി താരതമ്മ്യം ചെയ്യുമ്പോഴും പിന്നാക്കാവസ്ഥയിലാണ് എന്നത് വസ്തുതയാണ്.

ഗള്‍ഫ് പണത്തിന്റെ “ആഡംബരങ്ങള്‍” ആസ്വദിക്കുമ്പോള്‍ പോലും ഒരു സ്വത്വമുള്ള മനുഷ്യന്‍ എന്ന നിലയില്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ജീവിതാവസ്ഥകള്‍ പിന്നാക്കം തന്നെയെന്നത് ആരും സമ്മതിക്കും. അത് സാംസ്‌കാരികവും സാമൂഹികവും മതപരവും വ്യക്തിപരവുമായ കാരണങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒന്നാണ്. എന്തായാലും ഇസ്ലാമിക ശരിഅത്ത് നിയമങ്ങളില്‍ സ്ത്രീകളോട് വിവേചനമുണ്ട് എന്നത് വളരെ പ്രകടമാണ്. അത് വിവാഹ നിയമത്തിലും സ്വത്തവകാശ നിയമത്തിലും മാത്രമല്ല, അത്രമേല്‍ സങ്കീര്‍ണ്ണവും വ്യാപിച്ചു കിടക്കുന്നതുമായ ഒന്നാണത് എന്നത് വസ്തുതയാണ്.

അടുത്തപേജില്‍ തുടരുന്നു


മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റം സാധ്യമാക്കണം. ആ നിലയില്‍ അവരുടെതന്നെ ഭാഗത്തു നിന്നുണ്ടാകുന്ന സ്വയം തിരിച്ചറിയലാണ് ഏറ്റവും പ്രധാനവും പ്രസക്തവുമായ ആയുധം. കാരണം ജസ്റ്റിസ് കമാല്‍പാഷ സൂചിപ്പിച്ചത് പോലെത്തന്നെ സുപ്രീംകോടതി പോലും മുസ്‌ലിം വ്യക്തി നിയമത്തില്‍ ഇടപെടാന്‍ മടിക്കുന്നു എന്നതാണ് വസ്തുത.


ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിലെ സ്ത്രീ വിരുദ്ധത അവിടെ നിലക്കട്ടെ. പൂര്‍ണമായും ഖുര്‍ആനെ പിന്‍പറ്റുന്നത് പോലുമല്ലാത്ത പാഴ്‌സിയായ മുല്ല എഴുതിയ “മുല്ലാസ് പ്രിന്‍സിപ്പള്‍സ് ഓഫ് മുഹമ്മദന്‍ ലോ”യില്‍ പരിഷ്‌കരണം വേണമെന്ന് പറയുമ്പോ എന്തിനാണ് ഈ പൗരോഹിത്യം ഇങ്ങനെ വാളെടുക്കുന്നത്. പുരോഹിതര്‍ അവരുടെ ചൂഷണ ഉപകരണങ്ങള്‍ ഈ നിയമത്തിനു പാകപ്പെടുത്തി വച്ചിട്ടുണ്ട് എന്നതും, അണികളായ നിഷ്‌കളങ്കര്‍ ഇന്ത്യയിലെ “ഇസ്‌ലാമിക നിയമം” എന്ന് പറയുന്നത് മുല്ല എഴുതിയത് ഒന്നുമല്ല, ദീനിയായ, പവിത്രമായ എന്തോ ആണ് എന്ന തെറ്റിദ്ധാരണയിലുമാണ് എന്ന് മനസ്സിലാക്കുവാന്‍ കഴിയും.

സമുദായത്തിന്റകത്ത് വെളിച്ചം കടക്കരുതെന്ന് യാഥാസ്ഥിതികരായ പുരോഹിത വര്‍ഗ്ഗം പറയുന്നത് മനസ്സിലാക്കാം. കാരണം, അതവരുടെ അതിജീവനത്തിന്റെയും, ഉപജീവനത്തിന്റെയും പ്രശ്‌നമാണ്. പക്ഷേ സ്വസമുദായത്തിലെ നഗ്‌നമായ അനീതിയും സ്വന്തം അമ്മയും സഹോദരിയും വരെ അനുഭവിക്കുന്ന ലിംഗവിവേചനവും, കണ്ടില്ലെന്ന് നടിക്കാന്‍ വിവരവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാര്‍ ഒരുമ്പെടുമ്പോള്‍ ജസ്റ്റിസ് കമാല്‍ പാഷയുടെത് പോലുള്ള വാക്കുകള്‍ക്കു പ്രാധാന്യമേറുന്നു. ഇവിടെ തന്നെ സ്ത്രീകളുടെ നാല് വിവാഹമാക്കി വിഷയത്തെ ചുരുക്കിയും വഴിതിരിച്ചും ടാര്‍ഗ്ഗെറ്റ് ചെയ്ത് പോസ്റ്റുകള്‍ കാണുമ്പോള്‍ ഈ സമുദായത്തിന്റെ യുവതയിലും പ്രത്യേകിച്ച് പ്രതീക്ഷയൊന്നും കാണാനില്ല..!!

സത്യത്തില്‍ “മുല്ലാസ് പ്രിന്‍സിപ്പ്ള്‍സ് ഓഫ് മുഹമ്മദന്‍ ലോ” എന്ന നമ്മുടെ നാട്ടിലെ കോടതി വ്യവഹാരങ്ങളില്‍ ഉപയോഗിക്കുന്ന പിന്തിരിപ്പന്‍ മുസ്‌ലിം ലോ അവിടെ നില്‍ക്കട്ടെ, യഥാര്‍ത്ഥ ഇസ്ലാമിക പ്രത്യയശാസ്ത്രങ്ങളിള്‍ വിഭാവനം ചെയ്യുന്ന മുഹമ്മദന്‍ ലോ എഴുതിയുണ്ടാക്കിയ കാലത്തേക്കാള്‍ യാഥാസ്ഥികമാണ് ഇന്നത്തെ നേതൃത്വം. അവര്‍ ഏറ്റവും ചുരുങ്ങിയത് ഇന്ത്യയിലെങ്കിലും രാഷ്ട്രീയമായി ശക്തവുമാണ്. അത് കൊണ്ട് തന്നെ ഒരു സ്ത്രീ പക്ഷ പൊളിച്ചെഴുത്ത് ഏറെക്കുറെ അസാധ്യവുമാണ്.

മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റം സാധ്യമാക്കണം. ആ നിലയില്‍ അവരുടെതന്നെ ഭാഗത്തു നിന്നുണ്ടാകുന്ന സ്വയം തിരിച്ചറിയലാണ് ഏറ്റവും പ്രധാനവും പ്രസക്തവുമായ ആയുധം. കാരണം ജസ്റ്റിസ് കമാല്‍പാഷ സൂചിപ്പിച്ചത് പോലെത്തന്നെ സുപ്രീംകോടതി പോലും മുസ്‌ലിം വ്യക്തി നിയമത്തില്‍ ഇടപെടാന്‍ മടിക്കുന്നു എന്നതാണ് വസ്തുത.

ഭരണഘടനയുടെ ആമുഖവും 44 ഖണ്ഡികയും ഏകസിവില്‍ കോഡ് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, ഇത് സങ്കീര്‍ണമായ പ്രശ്‌നമാണ്. വിവിധ മതങ്ങള്‍ക്കും കക്ഷികള്‍ക്കുമിടയില്‍ ഇക്കാര്യത്തില്‍ വിശാലമായ ചര്‍ച്ച ആവശ്യമാണ്. ഏക സിവില്‍ കോഡ്, ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയല്‍, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പോലുള്ള വിഷയങ്ങളില്‍ ഉന്നത കോടതികള്‍ പോലും സുതാര്യതയും, യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ളതുമായ നിലപാടുകള്‍ എടുക്കുന്നില്ല എന്നതാണ് ഖേദകരം.


യഥാര്‍ത്ഥ ഇസ്ലാമിക പ്രത്യയശാസ്ത്രങ്ങളിള്‍ വിഭാവനം ചെയ്യുന്ന മുഹമ്മദന്‍ ലോ എഴുതിയുണ്ടാക്കിയ കാലത്തേക്കാള്‍ യാഥാസ്ഥികമാണ് ഇന്നത്തെ നേതൃത്വം. അവര്‍ ഏറ്റവും ചുരുങ്ങിയത് ഇന്ത്യയിലെങ്കിലും രാഷ്ട്രീയമായി ശക്തവുമാണ്. അത് കൊണ്ട് തന്നെ ഒരു സ്ത്രീ പക്ഷ പൊളിച്ചെഴുത്ത് ഏറെക്കുറെ അസാധ്യവുമാണ്.


സത്യത്തില്‍ ഏക സിവില്‍കോഡും, ഇസ്ലാമിലെ സ്ത്രീകളും അനാഥരും (അച്ഛന്‍ മരിച്ച കുഞ്ഞുങ്ങളുടെ മുത്തച്ഛന്‍ ജീവിചിരിക്കുന്നുണ്ടെങ്കില്‍ ഇസ്‌ലാമിക നിയമപ്രകാരം ആ അനാഥക്കുഞ്ഞുങ്ങള്‍ക്ക് സ്വത്തവകാശമില്ല) അനുഭവിക്കുന്ന വിവേചനവും തമ്മില്‍ കാര്യമായി ബന്ധമൊന്നുമില്ല. വിവാഹം, സ്വത്തവകാശം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടത് മാത്രമല്ല ഇസ്‌ലാമിലെ സ്ത്രീകളുടെ പ്രശനം എന്ന് സൂക്ഷ്മാര്‍ത്ഥത്തില്‍ കാണുവാന്‍ കഴിയും. എന്തായാലും കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു. രാജ്യത്തെങ്ങും ഏക സിവില്‍ നിയമം നടപ്പിലാക്കണം എന്ന് കോടതി നിര്‍ദ്ദേശിക്കണമെന്ന സ്വകാര്യ വ്യക്തിയുടെ അന്യായത്തിലായിരുന്നു അത്.

ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്റെ മൗലിക അവകാശങ്ങളില്‍ കയ്കടത്തുന്ന ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിക്കാനുള്ള അധികാരം കോടതിക്കില്ലെന്നും അതിന് നിയമനിര്‍മ്മാണ സഭകളുണ്ടെന്നും നിരീക്ഷിച്ച സുപ്രീം കോടതി മേലില്‍ ഇത്തരം പ്രശ്‌നങ്ങളുമായി കോടതിയെ സമീപിച്ചാല്‍ വിവരം അറിയുമെന്ന താക്കീതും സ്വകാര്യ വ്യക്തിക്ക് നല്‍കി. നമ്മുടെ ഭരണഘടനയുടെ ആമുഖവും 44 ആം ഖണ്ഡികയും ഏക സിവില്‍ കോഡ് നിര്‍ദേശിക്കുന്നുണ്ട് എന്ന ഘട്ടത്തിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണമെന്നു കൂടിയോര്‍ക്കണം.

ഏക സിവില്‍കോഡ് തീര്‍ച്ചയായും അവശ്യമായ ചര്‍ച്ചകളും സംവാദങ്ങളും സമവായങ്ങളും ഉണ്ടായതിനു ശേഷം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ജസ്റ്റിസ് കമാല്‍ പാഷ ആ വിഷയത്തില്‍ മറിച്ചൊരു അഭിപ്രായം പറഞ്ഞിട്ടില്ല. അതിന്റെ പ്രായോഗികതാചര്‍ച്ചകള്‍ പോലും അന്ധമായി എതിര്‍ക്കേണ്ട കാര്യമില്ല എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ നിലപാട്. മറ്റു രാഷ്ട്രങ്ങളില്‍ നിന്നും തുലോം ഭിന്നമാണ് നമ്മുടെ ഭരണഘടനയും ജനതയും.

ഇത്രയധികം ഭാഷകള്‍ സംസാരിക്കുന്ന ഇത്രയേറെ വിചിത്ര സംസ്‌കാരങ്ങള്‍ക്ക് കുട പിടിച്ചു കൊടുത്ത രാജ്യങ്ങളും വേറെയില്ല. ഇസങ്ങളും മതങ്ങളും ദര്‍ശനങ്ങളും പരസ്പരം ഭിന്നത പുലര്‍ത്തുമ്പോഴും നമ്മെ ഒരുമിച്ചു നിര്‍ത്തുന്നത് നമ്മുടെ ഭരണഘടനയാണ്. തുറന്ന് പറഞ്ഞാല്‍ ഭരണഘടന പൗരന് നല്‍കിയ പൗരാവകാശങ്ങളിലാണ്. ഇത് മനസിലാക്കി തന്നെയാണ് ഡോക്ടര്‍ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനശില്‍പ്പികള്‍ നിയമങ്ങളെ ക്രിമിനല്‍ എന്നും സിവില്‍ എന്നും രണ്ടു ഭാഗങ്ങളാക്കിയതും. സിവില്‍ കേസുകള്‍ തെളിയിക്കപ്പെട്ടാല്‍ അത് ക്രിമിനല്‍ കുറ്റമായി മാറുന്ന മാറ്റുന്ന കോടതി ക്രമീകരണങ്ങളും ഇവിടെയുണ്ട്.

അടുത്തപേജില്‍ തുടരുന്നു


ഇസ്‌ലാമില്‍ സ്ത്രീക്ക് നല്‍കുന്ന മാതാപിതാക്കളുടെ സ്വത്തിന്റെ ഇരട്ടിയാണ് പുരുഷന് നല്‍കുന്നത്. ഇവിടെയൊന്നും ഒരു തുല്യതയും ഇസ്‌ലാം മതം ആണിനും പെണ്ണിനും നല്‍കിയിട്ടില്ല എന്ന് വെച്ച് ഒരു മതവിശ്വാസിനിയും വാളെടുക്കാനും മുതിരില്ല. വിവാഹം, വിവാഹമോചനം, ശവസംസ്‌ക്കാരം ഇവിടെയൊക്കെ വ്യത്യസ്ത പുലര്‍ത്തുന്നവരാണ് മതവിശ്വാസികള്‍.


ഇസ്‌ലാം മതം പോലെയുള്ള വളരെ വ്യവസ്ഥാപിതവും ജനനം മുതല്‍ മരണം വരെ മാത്രമല്ല ഭരണത്തിനപ്പുറം മതങ്ങള്‍ ഇടപെടുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ സിവില്‍ വ്യവഹാരങ്ങളില്‍ തന്നെ മതശാസനകളുണ്ട്. കട്ടവന്റെ കൈ മുറിക്കണമെന്നും വ്യഭിചാരിയെ എറിഞ്ഞു കൊല്ലണമെന്നും ഇസ്ലാം വിധിക്കുന്നു. വിശുദ്ധഗ്രന്ഥത്തിലുള്ള ക്രിമിനല്‍ വിധിയാണിത്. എന്നാല്‍ അതൊന്നും ഇവിടെ ഇംപ്ലിമെന്റ് ചെയ്യാതിരിക്കാന്‍ വേണ്ടി മാത്രം ക്രിമിനല്‍ നിയമങ്ങള്‍ നമ്മള്‍ വ്യത്യസ്തപ്പെടുത്തി. അതാതു മതങ്ങളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചു കൊണ്ടായിരുന്നു ഇത്.

സ്വത്തവകാശത്തിന് ഈ വസ്തുത വളരെ കൃത്യമായി കാണാനാകും. ഇസ്‌ലാമില്‍ സ്ത്രീക്ക് നല്‍കുന്ന മാതാപിതാക്കളുടെ സ്വത്തിന്റെ ഇരട്ടിയാണ് പുരുഷന് നല്‍കുന്നത്. ഇവിടെയൊന്നും ഒരു തുല്യതയും ഇസ്‌ലാം മതം ആണിനും പെണ്ണിനും നല്‍കിയിട്ടില്ല എന്ന് വെച്ച് ഒരു മതവിശ്വാസിനിയും വാളെടുക്കാനും മുതിരില്ല. വിവാഹം, വിവാഹമോചനം, ശവസംസ്‌ക്കാരം ഇവിടെയൊക്കെ വ്യത്യസ്ത പുലര്‍ത്തുന്നവരാണ് മതവിശ്വാസികള്‍. ആദിവാസികള്‍ക്ക് പോലും ജനനമരണ വിവാഹച്ചടങ്ങുകളില്‍ പ്രത്യേകതകളുണ്ട്. ഏക സിവില്‍ കോഡ് പ്രേമികള്‍ ഉദ്ദേശിക്കുന്നത് എല്ലാവരും തങ്ങളെ പോലെ ചിന്തിക്കണമെന്നും വിശ്വസിക്കണമെന്നുമാണ്.

ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട അന്ധമായ എതിര്‍പ്പല്ലാതെ മുസ്‌ലിം പൗരോഹിത്യം മറ്റൊന്നും മുന്നോട്ട് വയ്ക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് വകവെച്ചു നല്‍കുന്ന സവിശേഷമായ അവകാശമാണ് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും ആചരിക്കാനും അത് പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം. ഓരോ മതങ്ങള്‍ക്കും അവയുടെ കര്‍തൃത്വത്തെ കുറിക്കുന്ന വിശ്വാസ സംഹിതകളും, വ്യക്തിസാമൂഹ്യ ജീവിതത്തിലെ വിവിധ രംഗങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന നിയമ വ്യാഖ്യാനങ്ങളും ഉണ്ട്.


എന്തായാലും ജസ്റ്റിസ് കമാല്‍ പാഷ കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മതപരമായ അന്തരീക്ഷത്തില്‍ ഒരു പുതിയ സംവാദലോകത്തിലേക്കുള്ള ജാലകം തുറന്നിട്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ചൂഷണവും പീഡനവും അനുഭവിക്കുന്ന നൂറു കണക്കിന് മുസ്ലിംസ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ന്യായാധിപന്‍ എന്ന നിലയില്‍ അദേഹത്തിന് അതിനുള്ള അര്‍ഹതയും യോഗ്യതയും ജ്ഞാനവുമുണ്ട് എന്നത് നിസ്തര്‍ക്കമാണ്.


എന്നാല്‍ ഇന്ത്യയുടെ മതേതര പരിസരത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന ഭരണകൂട സംബന്ധിയും പരസ്പര ഇടപാടുകളുമായി ബന്ധപ്പെട്ടതുമായ നിയമങ്ങളെ പൊതുസമാജത്തിന്റെ നിയമമായി പ്രായോഗിക തലത്തില്‍ കൊണ്ടു വരികയെന്നത് അസംഭവ്യമാണ്. അതു പോലെ വ്യക്തിതലത്തില്‍ ഓരോ മതവിശ്വാസിയും അവന്റെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമായും ആചരിക്കേണ്ട നിയമങ്ങള്‍ക്ക് മേല്‍ ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കുകയെന്നതും ആശാസ്യമല്ല എന്ന ശക്തമായ നിലപാടുള്ളവരാണ്.

മോഡി ഭരണകൂടമാവട്ടെ, ഏക സിവില്‍കോഡ് എന്നതിലെ ജനാധിപത്യപരതയും ബഹുസ്വരതയുടെ മനോഹരമായ ഏകീകരണവും എന്നതിന് അപ്പുറത്തേക്ക് ന്യൂനപക്ഷ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കലും അവയുടെ അന്തഛിദ്രവും ലക്ഷ്യമിടുന്നു എന്നത് വസ്തുതയാണ്. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും മാത്രമല്ല ദളിതരും കീഴാളരും പോലും ശക്തമല്ലാത്ത ഒരു രാജ്യം വിഭാവനം ചെയ്യുന്ന സംഘപരിവാരമാണ് ഇന്നത്തെ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ സംഘടിപ്പിക്കെണ്ടതും, വേണ്ടിവന്നാല്‍ അത് നടപ്പിലാക്കെണ്ടതും എന്നത് ജനാധിപത്യവിശ്വാസികളുടെ ആശങ്ക തന്നെയാണ്.

എന്തായാലും ജസ്റ്റിസ് കമാല്‍ പാഷ കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മതപരമായ അന്തരീക്ഷത്തില്‍ ഒരു പുതിയ സംവാദലോകത്തിലേക്കുള്ള ജാലകം തുറന്നിട്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ചൂഷണവും പീഡനവും അനുഭവിക്കുന്ന നൂറു കണക്കിന് മുസ്ലിംസ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ന്യായാധിപന്‍ എന്ന നിലയില്‍ അദേഹത്തിന് അതിനുള്ള അര്‍ഹതയും യോഗ്യതയും ജ്ഞാനവുമുണ്ട് എന്നത് നിസ്തര്‍ക്കമാണ്.

കേരളീയ മുസ്‌ലിം പൗരോഹിത്യത്തിന്റെ സൈബര്‍ ഗുണ്ടകള്‍ മുസ്‌ലിം സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഞങ്ങള്‍ക്ക് “പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ ജഡ്ജിയേമാനേ ?” എന്ന പരിഹാസ്യ ചോദ്യങ്ങള്‍ ഉയര്‍ത്തിയത് കൊണ്ടൊന്നും വിഷയത്തിന്റെ ഗൗരവം അസ്തമിക്കില്ല. ഇസ്ലാമിക നിയമങ്ങള്‍ കാലത്തിനു അനുസരിച്ച് പൊളിച്ചെഴുതേണ്ടതുണ്ട് എന്നെകിലും അംഗീകരിച്ചില്ലെങ്കില്‍ ഇസ്ലാമിലെ സ്ത്രീ വിരുദ്ധത എന്നത് ഇനിയും തുടരുന്ന നേരായിരിക്കും.

We use cookies to give you the best possible experience. Learn more