ജസ്റ്റിസ് എച്ച്.എല്‍ ദത്തു പുതിയ ചീഫ് ജസ്റ്റിസാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd September 2014, 10:27 am
[] ന്യൂദല്‍ഹി: ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനെ പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. നിയമനത്തിന് അംഗീകാരം തേടി ഫയല്‍ ഉടന്‍ രാഷ്ട്രപതിക്ക് കൈമാറും.
നിലവിലെ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ ഈ മാസം 27ന് വിരമിക്കും. എച്ച്.എല്‍ ദത്തുവിന് ചീഫ് ജസ്റ്റിസായി അടുത്ത വര്‍ഷം ഡിസംബര്‍ വരെ കാലാവധിയുണ്ടാകും.
2008ല്‍ സുപ്രീംകോടതിയെലെത്തിയ ജസ്റ്റിസ് ദത്തു അതിന് മുമ്പ് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. ചഢിഗണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയും വഹിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായും ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഹണ്ട്യാല സ്വദേശിയാണ് എച്ച്.എല്‍ ദത്തു.