| Friday, 31st December 2021, 12:48 pm

'ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കാണാതായിട്ട് 2 വര്‍ഷം'; നീതിക്കായി എത്ര നാള്‍ ഇനിയും കാത്തിരിക്കണമെന്ന് ഡബ്ല്യു.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൃത്യം രണ്ട് വര്‍ഷം തികഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ വനിത സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കാണ്‍മാനില്ല എന്ന് പോസ്റ്ററിനൊപ്പമാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഡബ്ല്യു.സി.സി രംഗത്ത് എത്തിയത്. ഒടുവില്‍ കണ്ടത് 2019 ഡിസംബര്‍ 31 നാണെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ച് ഇന്നേക്ക് രണ്ട് വര്‍ഷം. സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വര്‍ഷങ്ങള്‍, വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിന്റെ നീണ്ട ചരിത്രം! നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍ നമ്മള്‍ കാത്തിരിക്കണം? എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റര്‍ ഡബ്ല്യു.സി.സി പുറത്തുവിട്ടത്.

നേരത്തെ നടി പാര്‍വതി തിരുവോത്തും സമാനമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. റിപ്പോര്‍ട്ടിന്‍ മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണെന്നായിരുന്നു പാര്‍വതി പറഞ്ഞത്.

2017 ജൂലായ് മാസത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന് രൂപം നല്‍കിയത്. രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വല്‍സല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.

സിനിമ രംഗത്ത് ശക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ ചില പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചിരുന്നു.

ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചുമുള്ള ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഢനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനോ റിപ്പോര്‍ട്ട് പുറത്തുവിടാനോ തയ്യാറായിട്ടില്ല എന്നതാണ് പ്രതിഷേധം ഉയരാനുള്ള കാരണം.

ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ച് ഇന്നേക്ക് രണ്ട് വര്‍ഷം!
സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വര്‍ഷങ്ങള്‍!
വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിന്റെ നീണ്ട
ചരിത്രം!
നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍ നമ്മള്‍ കാത്തിരിക്കണം?
Two years since Justice Hema Committee Report was submitted!
Four years since the promises of safety!
A whole history of systemic oppression!
Forever awaiting justice!
#HemaCommitteeReport #JusticeHemaCommission #TwoYears #TwoYearsOfHemaCommittee #WCC #EqualSpacesEqualOpportunities #Avalkoppam

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Justice Hema Commission report missing for 2 years’; WCC against Kerala Government

We use cookies to give you the best possible experience. Learn more