[share]
[]കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് സലീം രാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ വിധിന്യായവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് മറുപടിയുമായി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രംഗത്തെത്തി. വിധി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന വാദത്തിന് മറുപടിയായി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിധി പോക്കറ്റില്‍ സൂക്ഷിക്കാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വഷണത്തിന് തയ്യാറാണ്. ഔദ്യോഗിക പദവിയില്‍ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടാം. ജനങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നതാണ് സലീം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടപ്പ് കേസിനിടെ താന്‍ ചോദിച്ചത്. കോടിയേരി മാത്രമല്ല മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്റെ കൂട്ടുകാരാണ് അദ്ദേഹം പറഞ്ഞു.
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിധിന്യായത്തില്‍ ജസ്റ്റിസ് ഹാറൂണ്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ താവളമായി മാറിയെന്ന് കുറ്റപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി പദവിയില്‍ തുടരുന്നത് സംസ്ഥാനത്തിന് അപമാനമാണെന്നും കേരളം മാഫിയാ രാജായി മാറിയെന്നും വിധിന്യായത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഹൈകോടതി ഫുള്‍ബെഞ്ച് ഈ വിധിന്യായത്തിലെ രണ്ട് പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്തിരുന്നു.