വീണ്ടും 'പുലിവാല്' പിടിച്ച് ഗൊഗോയ്; 'തോന്നുമ്പോള്‍ രാജ്യസഭയില്‍ പോകും' പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ തൃണമൂല്‍
national news
വീണ്ടും 'പുലിവാല്' പിടിച്ച് ഗൊഗോയ്; 'തോന്നുമ്പോള്‍ രാജ്യസഭയില്‍ പോകും' പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 5:20 pm

ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പാര്‍ലമെന്റില്‍ പ്രിവിലേജ് നോട്ടീസ്.

രാജ്യസഭയില്‍ എപ്പോള്‍ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്ന ഗൊഗോയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രിവിലേജ് നോട്ടീസ് നല്‍കിയത്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗൊഗോയിയുടെ പ്രസ്താവന.

ജസ്റ്റിസ് ഗൊഗോയിയുടെ പ്രസ്താവനകള്‍ രാജ്യസഭയെ അവഹേളിക്കുന്നതും അന്തസ്സിനെ ഹനിക്കുന്നതും പദവികളുടെ ലംഘനവുമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.

”സര്‍ക്കാരിന്റെയോ പ്രതിപക്ഷത്തിന്റെയോ വിപ്പ് എനിക്ക് ബാധകമല്ല. ജനങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ പറയാനുണ്ടെന്ന് തോന്നുമ്പോള്‍ പോകും. അതു സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ എതിരാണോ എന്നും കാര്യമാക്കില്ല. പറയാനുള്ളത് പറയും,” എന്നാണ് ഗൊഗോയി പറഞ്ഞത്.

2020 മാര്‍ച്ചില്‍ രാജ്യസഭാംഗമായെങ്കിലും ഒരു വര്‍ഷത്തിനിടെ പത്തു ശതമാനത്തില്‍ താഴെയാണ് അദ്ദേഹത്തിന്റെ ഹാജര്‍.

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ശേഷം കേന്ദ്രസര്‍ക്കാരാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ‘ജസ്റ്റിസ് ഫോര്‍ ദ് ജഡ്ജ്’ എന്ന ആത്മകഥ പ്രകാശനം ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Justice Gogoi’s Remarks To NDTV Result In Privilege Motion Against Him