| Thursday, 23rd November 2023, 2:45 pm

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം : സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും പിന്നോക്ക വിഭാഗ കമ്മീഷന്റെ ആദ്യ അധ്യക്ഷയുമായ ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. തമിഴ്‌നാട് ഗവര്‍ണറായും സേവനംഅനുഷ്ഠച്ചിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പത്തനംതിട്ടയിലെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം നാളെ ടൗണ്‍ ജുമാ മസ്ജിദില്‍ കബറടക്കും.

1927ല്‍ പത്തനംതിട്ടയിലെ അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി ജനിച്ചു. പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. പിന്നീട് തിരുവനന്തപുരം കോളേജില്‍നിന്ന് നിയമവിരുദ്ധവും കരസ്ഥമാക്കി.

1950 ല്‍ അഭിഭാഷകയായി  എന്‍ റോള്‍  ചെയ്ത ഫാത്തിമ ബീവി 1958 ല്‍ മുന്‍സിഫ് ജസ്ജിയയായി നിയമിതയായി. 1974 ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായ അവര്‍ 1983ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1989 ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസ് ആയി സുപ്രീംകോടതിയില്‍ നിയമിതയായി.
1997 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് തമിഴ്‌നാട് ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്.

content highlight : Justice Fathima Beevi died

We use cookies to give you the best possible experience. Learn more