| Sunday, 5th December 2021, 11:31 am

അഭിഭാഷകനായി തുടര്‍ന്നിരുന്ന തന്നെ ന്യായാധിപനാക്കിയത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെന്ന് കെ.ചന്ദ്രു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അഭിഭാഷകനായി തുടര്‍ന്നിരുന്ന തന്നെ ന്യായാധിപനാക്കിയത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആണെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ.ചന്ദ്രു.

ജനസേവകനാകാന്‍ ഏതു മേഖലയിലുള്ളവര്‍ക്കും കഴിയുമെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു കൃഷണയ്യരെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ കൃഷ്ണയ്യര്‍മാരെ ആവശ്യപ്പെടുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ചന്ദ്രു.

ഏത് മേഖലയിലാണെങ്കിലും തൊഴില്‍ ഒരു സേവനമാണെന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകളും ദര്‍ശനവുമാണ് തന്റെ ഊര്‍ജം.

പണമല്ല, ജനസേവനമാണ് പ്രധാനം എന്ന് പഠിപ്പിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ അത് ജീവിതത്തിലൂടെ കാണിച്ചു തന്നു. അഭിഭാഷകനായി തുടര്‍ന്നിരുന്ന തന്നെ ന്യായാധിപനാക്കിയത് കൃഷ്ണയ്യര്‍ ആയിരുന്നുവെന്നും ജസ്റ്റിസ് കെ. ചന്ദ്രു പറഞ്ഞു.

സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ജയ് ഭീം സിനിമയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനായപ്പോഴും ന്യായാധിപനായപ്പോഴും സമൂഹത്തിന് വേണ്ടി തന്നാലാവുന്നത് ചെയ്തുവെന്ന അഭിമാനമുണ്ടെന്നും ജസ്റ്റിസ് ചന്ദ്രു കൂട്ടിച്ചേര്‍ത്തു.

Content Highlights:  Justice Chandru about V. R. Krishna Iyer

We use cookies to give you the best possible experience. Learn more