| Thursday, 6th July 2023, 8:22 am

ജസ്റ്റിസ് ആശിഷ് ജെ. ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ ശിപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാന്‍ കൗള്‍, സഞ്ജീവ് ഖന്ന എന്നിവടങ്ങിയ കൊളീജിയത്തിന്റേതാണ് ശിപാര്‍ശ. നിലവില്‍ ഗുജറാത്ത് ആക്ടിങ് ചീഫ് ജസ്റ്റിസ് ആണ് അദ്ദേഹം. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.വി ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയാകാന്‍ ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. ഗുജറാത്ത് ജഡ്ജിയായിരുന്ന ജസ്റ്റിസ് ദേശായിയുടെ മകനാണ് ആശിഷ്.

അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍ കോടതിയിലാണ് ആശിഷ് ദേശായി അഭിഭാഷക വൃത്തി ആരംഭിക്കുന്നത്. പിന്നീട് ഗുജറാത്ത് കോടതി ജഡ്ജിയായി. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ ഗുജറാത്ത് അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2013 ലാണ് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെടുന്നത്.  ഇതാദ്യമായാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത്.

Content Highlight: Justice Ashish j desai will be the chief justice of kerala

We use cookies to give you the best possible experience. Learn more