കൊച്ചി: പാലക്കാട് ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കൊല്ലപ്പെട്ട സംഭവത്തിലും ഇതിന് പിന്നാലെ സംഭവം നടന്നത് മലപ്പുറത്താണെന്ന തരത്തില്‍ ജില്ലക്കെതിരെ ചിലര്‍ ഉയര്‍ത്തിയ വിദ്വേഷ പ്രചരണത്തിലും പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്.
യഥാര്‍ത്ഥ പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഈ സംഭവത്തെ ഒരു മുസ്‌ലീം വിരുദ്ധ, വിദ്വേഷ പ്രചാരണമാക്കി മാറ്റുന്ന തരത്തിലേക്കുള്ള ചിലരുടെ ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്.
ഇത്തരം സ്‌ഫോടനാത്മകാമായ ക്രൂരകൃത്യങ്ങള്‍ക്ക് നടുവില്‍ മൃഗങ്ങള്‍ അപകടത്തിലാണെന്നും അതുകൊണ്ട് തന്നെ യഥാര്‍ത്ഥ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കൂവെന്നുമാണ് പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്.
സ്‌ഫോടനാത്മകമായ കെണികള്‍ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്ന ക്രൂരമായ നടപടികള്‍ നിര്‍ബന്ധമായും അവസാനിപ്പിക്കേണ്ടതാണ്. ശിക്ഷാര്‍ഹമായ കുറ്റമാണ് ഇത്.
സംഭവിച്ച കാര്യം കേട്ട് തകര്‍ന്നുപോയി. എന്നാല്‍ ഇപ്പോള്‍ ഇത് സംഭവിച്ച ജില്ല തിരഞ്ഞ് പുതിയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. ഇത്തരക്കാരെയോര്‍ത്ത് ലജ്ജിക്കുന്നു.
ഈ സംഭവത്തെ ഒരു മുസ്‌ലീം വിരുദ്ധ, വിദ്വേഷ പ്രചാരണമാക്കി മാറ്റുന്ന തരത്തിലേക്കുള്ള നിങ്ങളുടെ ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. ദയവായി പ്രശ്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത്തരം സ്‌ഫോടനാത്മകമായ ക്രൂരകൃത്യങ്ങള്‍ക്ക് നടുവില്‍ മൃഗങ്ങള്‍ അപകടത്തിലാണ്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കൂ..’ പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക