ന്യൂദല്‍ഹി: പാര്‍ട്ടിക്കകത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പാര്‍ട്ടിക്ക് പുറത്തുപോകുമോ എന്ന കാര്യത്തില്‍ റാവത്ത് വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് രാജി സൂചന നല്‍കി റാവത്ത് രംഗത്തെത്തിയത്.
കോണ്‍ഗ്രസ് തന്നെ അവഗണിക്കുകയാണെന്നും താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിശ്രമിക്കുകയാണെന്നും ധ്വനി ഉണര്‍ത്തുന്ന നിരവധി ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചത്.
എന്നാല്‍, പാര്‍ട്ടി വിടുമോ എന്ന കാര്യത്തില്‍ തുറന്നുസംസരിക്കാന്‍ റാവത്ത് തയ്യാറായിട്ടില്ല. രാജിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല.
‘സമയമാകുമ്പോള്‍, ഞാന്‍ നിങ്ങളോട് എല്ലാം പറയും, ഞാന്‍ നിങ്ങളോട് സംസാരിച്ചില്ലെങ്കില്‍, മറ്റാര് സംസാരിക്കും? ഞാന്‍ നിങ്ങളെ വിളിക്കും. തല്‍ക്കാലം ആസ്വദിക്കൂ,’ റാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിട്ടും സംഘടനാപരമായി ഒരു ചുമതലയും തന്നെ ഏല്‍പ്പിക്കാത്തതില്‍ റാവത്തിന് പരാതിയുണ്ടായിരുന്നു.
. ഇത് വിചിത്രമായി തോന്നുന്നില്ലേ? നമുക്ക് സഞ്ചരിക്കേണ്ട സമുദ്രത്തില്‍, അധികാരമുള്ളവര്‍ നിരവധി മുതലകളെ അഴിച്ചുവിട്ടിട്ടുണ്ട്. ഞാന്‍ ആരെയാണോ പിന്തുടരേണ്ടത്, അവരുടെ ആളുകള്‍ എന്റെ കയ്യുംകാലും കെട്ടിയിട്ടിരിക്കുകയാണ്,’ എന്നായിരുന്നു റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Congress Conflict, “Just Have Fun”: Harish Rawat Keeps Up Suspense As Thread Stirs Congress