[share]
[]തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ദേശീയ അവാര്‍ഡ് ജേതാവിന് മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം സമ്മാനിച്ചത് ജൂറിയുടെ ധിക്കാരമെന്ന് സ്പീക്കര്‍. ദേശീയ അവാര്‍ഡ് ജേതാവിനെ ഹാസ്യനടനാക്കിയത് തെറ്റെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.
ദേശീയ അവാര്‍ഡ് ലഭിച്ച ആള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയില്ലെങ്കില്‍ വിമര്‍ശനമുയരില്ല. പക്ഷെ ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തിയെ ഹാസ്യനടനാക്കിയത് സുരാജിനെ അപമാനിക്കാനെന്നും അദ്ദേഹം പറഞ്ഞു.
സുരാജിന് ഹാസ്യനടനുള്ള പുരസ്‌കാരം നല്‍കി അദ്ദേഹത്തെ അപമാനിച്ചെന്നും ലോകത്തൊരിടത്തും ഇങ്ങനെയൊരു പതിവില്ലെന്നും സലിംകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. സംവിധായകന്‍ ഡോ. ബിജുവടക്കമുള്ളരും സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെയും ജൂറിക്കെതിരെയും രംഗത്തു വന്നിരുന്നു.