| Tuesday, 23rd January 2024, 3:27 pm

വലിയ മാറ്റങ്ങളോടെ ജുറാസിക് വേള്‍ഡിന്റെ നാലാം ഭാഗമെത്തുന്നു; ക്രിസ് പ്രാറ്റ് ആരാധകര്‍ക്ക് നിരാശ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ജുറാസിക് വേള്‍ഡ് തിരിച്ചെത്തുന്നു. 2022ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.

ആ പരാജയത്തിന് ശേഷം ജുറാസിക് വേള്‍ഡ് ചിത്രങ്ങള്‍ക്ക് പഴയ സ്വീകാര്യത നഷ്ടമായെന്നാണ് പലരും വിമര്‍ശിച്ചത്.

എന്നാല്‍ ഇപ്പോള്‍ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ചിത്രത്തിന്റെ അടുത്ത ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വരാനിരിക്കുന്ന ജുറാസിക് വേള്‍ഡിലെ നാലാം ഭാഗത്തിന്റെ കഥ തയ്യാറാക്കുന്നത് ഡേവിഡ് കോപ്പ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1993ലെ ജുറാസിക് പാര്‍ക്കും 1997ല്‍ ഇറങ്ങിയ പ്രീക്വല്‍ ജുറാസിക് പാര്‍ക്ക്: ദി ലോസ്റ്റ് വേള്‍ഡും എഴുതിയ എഴുത്തുകാരനാണ് ഡേവിഡ് കോപ്പ്.

എങ്കിലും പുതിയ സ്‌റ്റോറി ലൈനിലാകും ജുറാസിക് വേള്‍ഡ് എത്തുന്നത്. 2025ലാകും ചിത്രം തിയേറ്ററിലെത്തുന്നത്.

അതേസമയം, ക്രിസ് പ്രാറ്റ്, ബ്രൈസ് ഡാളസ് ഹോവാര്‍ഡ്, സാം നീല്‍, ലോറ ഡെര്‍ണ്‍, ജെഫ് ഗോള്‍ഡ്ബ്ലം എന്നിവര്‍ വരാനിരിക്കുന്ന ഭാഗത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജുറാസിക് ഫ്രാഞ്ചൈസിയില്‍ നിന്ന് ഇതുവരെ ആറ് സിനിമകളാണ് പുറത്തുവന്നിട്ടുള്ളത്. അതില്‍ നിന്നായി ആറ് ബില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടാന്‍ ഫ്രാഞ്ചൈസിക്ക് സാധിച്ചിട്ടുണ്ട്.

ജുറാസിക് വേള്‍ഡിന്റെ നാലാം ഭാഗം വരുന്നതറിഞ്ഞ് ഏറെ ആവേശത്തിലാണ് ജുറാസിക് ആരാധകര്‍. അതേസമയം ക്രിസ് പ്രാറ്റ് ഉണ്ടാവില്ലെന്ന വാര്‍ത്ത ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.

Content Highlight: Jurassic World 4 Coming With Major Changes; Chris Pratt fans are disappointed

We use cookies to give you the best possible experience. Learn more